Quantcast

കാലവര്‍ഷം: ഉരുള്‍ പൊട്ടല്‍ ഭീഷണിയില്‍ ഹൈറേഞ്ച്

MediaOne Logo

admin

  • Published:

    12 May 2018 6:57 AM GMT

കാലവര്‍ഷം: ഉരുള്‍ പൊട്ടല്‍ ഭീഷണിയില്‍ ഹൈറേഞ്ച്
X

കാലവര്‍ഷം: ഉരുള്‍ പൊട്ടല്‍ ഭീഷണിയില്‍ ഹൈറേഞ്ച്

ഉരുള്‍ പൊട്ടലില്‍ ഓരോ കാലവര്‍ഷത്തിലും നഷ്ടപെടുന്നത് അനവധി ജീവനുകളാണ്.

കാലവര്‍ഷം ആരംഭിച്ചതോടെ ഭീതിയിലായിരിക്കുകയാണ് ഇടുക്കി. വര്‍ഷ കാലത്ത് ഏറെ ആള്‍ നാശവും കൃഷി നാശവും സംഭവിക്കുന്ന ജില്ലകൂടിയാണ് ഇടുക്കി. ഉരുള്‍ പൊട്ടലില്‍ ഓരോ കാലവര്‍ഷത്തിലും നഷ്ടപെടുന്നത് അനവധി ജീവനുകളാണ്.

കാലവര്‍ഷം ജില്ലയില്‍ ശക്തി പ്രാപിക്കുന്നെയുള്ളൂ പക്ഷെ കഴിഞ്ഞ ദിവസം വാഴവരയില്‍ മണ്ണിടിച്ചിലില്‍ എസ്.എഫ്‌.െഎ മുന്‍ ജില്ലാ സെക്രട്ടറി ജോബി ജോണ്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക് പറ്റി. കാലവര്‍ഷം ശക്തി പ്രാപിക്കും ുന്‍പ് മണ്ണിടിച്ചില്‍ ഉണ്ടായത് ഹൈറേഞ്ചിനെ ഭീതിയില്‍ ആഴ്ത്തുന്നു. വര്‍ഷകാലത്ത് ഉരുള്‍ പൊട്ടലും മണ്ണ് ഇടിച്ചിലും വിടെ പതിവാണ്. പക്ഷെ അത് കാലവര്‍ഷം ശക്തമാകുമ്പോള്‍ മാത്രമാണ്.

ഇത്തവണ ജില്ലയില്‍ കനത്ത ചൂടായിരുന്നു. അതുമൂലം മലകളിലേയും പാറക്കെട്ടുകളിലേയും മേല്‍ മണ്ണ് പൊടിഞ്ഞ് അധികമായി ഇളകിയതാകാം കാലവര്‍ഷം ശക്തി കുറഞ്ഞ കുറഞ്ഞ ഈ സമയത്തെ മണ്ണിടിച്ചിലിനു കാരണമെന്ന് നാട്ടുകാര്‍ പറയുന്നു..

മണ്ണ് ഇടിച്ചില്‍ ഉണ്ടാകാന്‍ സാദ്ധ്യതയുള്ള ഇടങ്ങലിലെ വലിയ പാറകള്‍ അധികൃതര്‍ പൊട്ടിച്ചുമാറ്റിയാല്‍ ഒരു പരിധിവരെ വന്‍ ദുരന്തങ്ങള്‍ ഒഴിവാക്കാം എന്നിവര്‍ പറയുന്നു. അശാസ്ത്രീയമായ മണ്ണെടുപ്പും കെട്ടിടനിര്‍മ്മാണങ്ങളുമാണ് ഉരുള്‍പ്പൊട്ടലിന് ഒരു പരിധി വരെ കാരണമാകുന്നത്. സ്വാഭാവിക നീര്‍ച്ചാലുകള്‍ തടയപ്പെടുന്നതാണ് മറ്റൊരു കാരണം. 1979ലെ കൂമ്പന്‍ പാറ ഉരുള്‍ പൊട്ടലില്‍ ജില്ലക്ക് നഷ്ടമായത് 14 ജീവനുകളാണ്. 2013 ല ചായപ്പാറ ദുരന്തവും ഇനിയും മറക്കാറായിട്ടില്ല..

TAGS :

Next Story