ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം ആഗസ്ത് നാലിന് മദീനയിലെത്തും
ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം ആഗസ്ത് നാലിന് മദീനയിലെത്തും
എയര്‍ ഇന്ത്യ, സ്പൈസ് ജെറ്റ്, സൌദി എയര്‍ലൈന്‍സ്, നാസ് എയര്‍ എന്നീ നാല് വിമാന കമ്പനികളാണ് ഒരു ലക്ഷം ഇന്ത്യന്‍ തീര്‍ഥാടകര്‍ക്കായി സര്‍വീസ് നടത്തുക.
ഈ വര്‍ഷത്തെ ഹജ്ജിനുള്ള ഇന്ത്യയില്‍ നിന്നുള്ള ആദ്യ സംഘം ആഗസ്റ്റ് നാലിന് മദീനയിലെത്തും. കേരളത്തില്‍ നിന്നുള്ള ആദ്യ വിമാനം ഓഗസ്റ്റ് 22നാണ് ജിദ്ദയിലെത്തും.
ആഗസ്റ്റ് നാല് മുതല്‍ മദീന വിമാനത്താവളം വഴിയാണ് ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തുക. ഡല്‍ഹി ഉള്‍പ്പെടെ എഴ് എംബാര്‍ക്കേഷന്‍ പോയന്‍റുകളില്‍ നിന്നുള്ള വിമാനങ്ങള്‍ ആദ്യ ദിനം മദീനയിലെത്തും. ജിദ്ദയിലേക്കുള്ള ആദ്യ ഹജ്ജ് വിമാനത്താവളം ആഗസ്റ്റ് പതിനൊന്നിനാണ്.
എയര്‍ ഇന്ത്യ, സ്പൈസ് ജെറ്റ്, സൌദി എയര്‍ലൈന്‍സ്, നാസ് എയര്‍ എന്നീ നാല് വിമാന കമ്പനികളാണ് ഒരു ലക്ഷം ഇന്ത്യന്‍ തീര്‍ഥാടകര്‍ക്കായി സര്‍വീസ് നടത്തുക. സ്പൈസ് ജെറ്റ് ഇത്യാദ്യമായാണ് ഹാജിമാര്‍ക്കായി സര്‍വീസ് നടത്തുന്നത്. ഇന്‍ഡോര്‍, ഗയ എന്നിവിടങ്ങളില്‍ നിന്നാണ് സ്പൈസ് ജെറ്റ് സര്‍വീസ് നടത്തുന്നത്. വിമാന കമ്പനികള്‍ തങ്ങളുടെ സര്‍വീസ് ഷെഡ്യൂളുകള്‍ ഇതിനകം തന്നെ സമര്‍പ്പിച്ചിട്ടുണ്ട്. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അനുമതി ലഭിക്കുന്നതോടെ ഷെഡ്യൂള്‍ പുറത്തുവിടും.
കേരളത്തില്‍ നിന്നുള്ള ആദ്യ വിമാനം ആഗസ്റ്റ് 22നാണ്. സൌദി എയര്‍ലൈന്‍സാണ് ഇത്തവണം കൊച്ചിയില്‍ നിന്നും ജിദ്ദയിലേക്ക് ഹാജിമാരെ കൊണ്ടുവരിക. ഹാജിമാരുടെ താമസം യാത്ര തുടങ്ങിയവയുമായി ബന്ധപ്പെട്ട കരാറുകള്‍ ഉടന്‍ ഒപ്പുവെക്കും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നല്ല ബില്‍ഡിംങുകളാണ് തിരഞ്ഞെടുത്തതെന്നും കോണ്‍സുല്‍ ജനറല്‍ പറഞ്ഞു.
Adjust Story Font
16