വാട്ടര്‍ മെട്രോക്ക് ജര്‍മന്‍ കമ്പനി സാമ്പത്തിക സഹായം നല്‍കും
വാട്ടര്‍ മെട്രോക്ക് ജര്‍മന്‍ കമ്പനി സാമ്പത്തിക സഹായം നല്‍കും
ഇത് സംബന്ധിച്ച കരാറില്‍ ജര്‍മന്‍ ധനകാര്യ സ്ഥാപനമായ കെഎഫ്ഡബ്ല്യു നഗര വികസന വിഭാഗം തലവന്‍ ഫെലിക്സ് ക്ലൌഡയും കെഎംആര്‍എല്‍ ഫിനാന്‍സ് ഡയറക്ടര്‍ എബ്രഹാം ഉമ്മനും ഒപ്പു വെച്ചു.
കൊച്ചി മെട്രോയുടെ അനുബന്ധമായി നടപ്പാക്കുന്ന വാട്ടര്‍ മെട്രോക്ക് ജര്‍മ്മന്‍ കമ്പനി സാമ്പത്തിക സഹായം നല്‍കും. ഇത് സംബന്ധിച്ച കരാറില്‍ ജര്‍മന്‍ ധനകാര്യ സ്ഥാപനമായ കെഎഫ്ഡബ്ല്യു നഗര വികസന വിഭാഗം തലവന്‍ ഫെലിക്സ് ക്ലൌഡയും കെഎംആര്‍എല്‍ ഫിനാന്‍സ് ഡയറക്ടര്‍ എബ്രഹാം ഉമ്മനും ഒപ്പു വെച്ചു. 747 കോടി രൂപ ചിലവ് വരുന്ന വാട്ടര്‍ മെട്രോക്ക് 597 കോടി രൂപയുടെ സഹായമാണ് കെഎഫ്ഡബ്യൂ നല്‍കുക. അത്യാധുനിക ബോട്ടുകള്‍ വാങ്ങാനാവും വായ്പ തുക ഉപയോഗിക്കുക. ജര്‍മ്മനിയുടെ അംബാസിഡര്‍ ഡോക്ടര്‍ മാര്‍ട്ടിന്‍, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്ജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Adjust Story Font
16