Quantcast

റാഗിങിനെ തുടര്‍ന്ന് ആത്മഹത്യ: കോളജ് അധികൃതരെ പ്രതിയാക്കണമെന്ന് ആവശ്യം

MediaOne Logo

Subin

  • Published:

    13 May 2018 5:17 PM GMT

റാഗിങിനെ തുടര്‍ന്ന് ആത്മഹത്യ: കോളജ് അധികൃതരെ പ്രതിയാക്കണമെന്ന് ആവശ്യം
X

റാഗിങിനെ തുടര്‍ന്ന് ആത്മഹത്യ: കോളജ് അധികൃതരെ പ്രതിയാക്കണമെന്ന് ആവശ്യം

ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങളില്‍ കോളേജധികൃതര്‍ക്ക് പങ്കുണ്ടെന്നും വിദ്യാര്‍ത്ഥികളെ മാത്രം പ്രതിയാക്കി സംഭവം ഒതുക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും പിതാവ് ആരോപിച്ചു...

കോഴിക്കോട് വടകരയില്‍ റാഗിങ്ങിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത കേസില്‍ കോളേജ് അധികൃതരെ പ്രതിയാക്കണമെന്ന് മരിച്ച ഹസ്നാസിന്‍റെ പിതാവ് ആവശ്യപ്പെട്ടു. ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങളില്‍ കോളേജധികൃതര്‍ക്ക് പങ്കുണ്ടെന്നും വിദ്യാര്‍ത്ഥികളെ മാത്രം പ്രതിയാക്കി സംഭവം ഒതുക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും പിതാവ് ആരോപിച്ചു.

മൂന്ന് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമാണ് സംഭവത്തില്‍ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. മൂന്ന് അധ്യാപകരെ കൂടി കേസില്‍ പ്രതി ചേര്‍ക്കാന്‍ പോലീസ് തീരുമാനിച്ചതായും സൂചനയുണ്ട്. മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ മാനസികമായി പീഢിപ്പിക്കുന്നുവെന്ന് കോളേജധികൃതരോട് മകള്‍ നിരന്തരം പറിഞ്ഞിരുന്നതായി ഹസ്നാസിന്‍റെ പിതാവ് പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് വടകര എം എച്ച് ഇ എസ് കോളേജിലെ രണ്ടാം വര്‍ഷ മൈക്രോബയോളജി വിദ്യാര്‍ത്ഥി ഹസ്നാസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അറസ്റ്റിലായ ആറ് വിദ്യാര്‍ത്ഥികളും റിമാന്‍ഡിലാണ്.

TAGS :

Next Story