മലാപ്പറമ്പ് സ്കൂള്‍ ഉടന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
മലാപ്പറമ്പ് സ്കൂള്‍ ഉടന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
സ്കൂളിലെ വിദ്യാര്‍ത്ഥികളെ താല്കാലികമായി പ്രവേശിപ്പിച്ചിരിക്കുന്ന കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രിയെത്തി
അടച്ചുപൂട്ടിയ കോഴിക്കോട് മലാപ്പറമ്പ് സ്കൂള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു, സ്കൂളിലെ വിദ്യാര്‍ത്ഥികളെ താല്കാലികമായി പ്രവേശിപ്പിച്ചിരിക്കുന്ന കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രിയെത്തി
മന്ത്രിയെ സ്വീകരിക്കാന്‍ വിദ്യാര്‍ഥികള്‍ കോണ്‍ഫറന്‍സ് ഹാളിന്റെ ഇരുമ്പുവാതിലുകള്‍ക്ക് സമീപം നേരത്തെ തന്നെ ഇടംപിടിച്ചിരുന്നു. സ്കൂള്‍ സമയം കഴിഞ്ഞിട്ടും തുടര്‍ന്ന കാത്തിരിപ്പിനൊടുവില്‍ മന്ത്രി എത്തി.
കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പ്ലൈവുഡ് കൊണ്ടു വിഭജിച്ച ഇടുങ്ങിയ മുറികളിലാണ് ഇപ്പോള്‍ പഠനം. കോണ്‍ഫറന്‍സ് ഹാളിന്റെ വേദിയിലാണ് മറ്റൊരു ക്ലാസ്. ക്ലാസ് മുറികള്‍ സന്ദര്‍ശിച്ച ശേഷം വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ മാസികയുടെ പ്രകാശനം
Adjust Story Font
16