ലൈറ്റ് മെട്രോ നിര്‍മാണം വേഗത്തിലാക്കാന്‍ തീരുമാനം
ലൈറ്റ് മെട്രോ നിര്‍മാണം വേഗത്തിലാക്കാന്‍ തീരുമാനം
പദ്ധതിക്കുള്ള കേന്ദ്രാനുമതി ലഭിക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കും.
തിരുവനന്തപുരം ലൈറ്റ് മെട്രോ നിര്‍മാണം വേഗത്തിലാക്കാന്‍ തീരുമാനം. പദ്ധതിക്കുള്ള കേന്ദ്രാനുമതി ലഭിക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കും. ഫ്ലൈ ഓവറുകളുടെ നിര്‍മാണം അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനത്തിലാണ് തീരുമാനം.
തലസ്ഥാനത്തെ ലൈറ്റ് മെട്രോയുടെ രൂപരേഖ അവതരിപ്പിച്ച യോഗത്തിലാണ് പദ്ധതി വേഗത്തിലാക്കാന്‍ തീരുമാനമായത്. പദ്ധതിക്കുള്ള കേന്ദ്രാനുമതി ലഭിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര നഗരകാര്യ വികസന മന്ത്രാലയം കഴിഞ്ഞ സര്‍ക്കാറിനോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ മതിയായ വിശദീകരണം നല്‍കിയില്ലെന്നാണ് ആരോപണം. ഇത് പരിഹരിച്ച് പദ്ധതിക്ക് കേന്ദ്രാനുമതി തേടാനാണ് സര്‍ക്കാര്‍ തീരുമാനം.
ശ്രീകാര്യം, പട്ടം, ഉള്ളൂര്‍ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ മേല്‍പാലം നിര്‍മിക്കേണ്ടത്. 273 കോടി ചെലവ് വരും. മേല്‍പാല നിര്‍മാണത്തിന് അടുത്ത മന്ത്രിസഭായോഗം ഭരണാനുമതി നല്‍കും. മേല്‍പാലനിര്‍മാണം പൂര്‍ത്തിയായാല്‍ മാത്രമേ ആവശ്യമായ തൂണുകള്‍ നിര്‍മിക്കാനാവുകയുള്ളൂ. അതുകൊണ്ട് മേല്‍പ്പാല നിര്‍മാണം വേഗത്തിലാക്കണമെന്ന് ഡിഎംആര്‍സിയുടെ മുഖ്യഉപദേഷ്ടാവ് ഇ ശ്രീധരന്‍ യോഗത്തില്‍ ആവശ്യപ്പെട്ടത്.
Adjust Story Font
16