ആറന്‍മുള വിമാനത്താവളം: വീണ്ടും പരിസ്ഥിതി പഠനത്തിന് അനുമതി
ആറന്‍മുള വിമാനത്താവളം: വീണ്ടും പരിസ്ഥിതി പഠനത്തിന് അനുമതി
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നല്‍കിയത് മന്ത്രാലയത്തിന്റെ മിനുട്സിന്റെ പകര്‍പ്പ് മീഡിയവണിന്
ആറന്‍മുള വിമാനത്താവള പദ്ധതിക്കായി വീണ്ടും പരിസ്ഥിതി പഠനം നടത്താന്‍ കെജിഎസ് ഗ്രൂപ്പിന് കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി. കേന്ദ്ര വനം പരിസ്ഥി മന്ത്രാലയത്തിന്‍റെ വിദഗ്ത സമിതിയാണ് അനുമതി നല്‍കിയത്. പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ കെജിഎസ് ഗ്രൂപ്പിന്റെ വിശദീകരണം തൃപ്തികരമാണെന്ന് സമിതി വിലയിരുത്തി. പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായം തേടാനും കേന്ദ്രം നിര്‍ദേശിച്ചു.
ആറന്മുള പദ്ധതിക്കായി പാരിസ്ഥിതിക പഠനം നടത്താന്‍ ജൂലൈയിലാണ് കെഎജിഎസ് ഗ്രൂപ്പ് കേന്ദ്രം വനം-പരിസ്ഥിതി മന്ത്രാലയത്തിന് പുതിയ അപേക്ഷ നല്‍കിയത്. ജുലൈ 29ന് ചേര്‍ന്ന മന്ത്രാലയത്തിന്‍റെ ഉന്നത സമിതിയോഗം അപേക്ഷ പരിഗണിച്ചു. നിലവിലെ അവസ്ഥയില്‍ റെണ്‍വെയുടെ പണി പാതിയിലാണ്, ഇത് നിലനിര്‍ത്താന്‍ അനുവദിക്കണം. ചതുപ്പ് നില മല്ല റണ്‍വേക്കായി ഉപോയഗിച്ചതെന്നും കെജി എസ് അപേക്ഷയില്‍ പറഞ്ഞിരുന്നു. ഈ വാദങ്ങള്‍ ശരിവച്ചാണ് മന്ത്രായത്തിന്‍റെ വിദഗ്ത സമിതി പാരസ്ഥിക പഠാനാനുമതി നല്‍കിയത്. വിഷയത്തില്‍ പൊതുജനാഭിപ്രായം തേടണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു. ആര്‍മുള പദ്ധ്തിക്ക് യു ഡി എഫ് സര്‍ക്കാരിന്‍റെയും കേന്ദ്ര ആഭ്യന്ത്ര, പ്രതിരോധ, വ്യോമയാന മന്ത്രാലയങ്ങളുടെയും അംഗീകാരം ലഭിച്ചിരുന്നതായും കെജി എസ് പരിസ്ഥിതി മന്ത്ാലയത്തെ അറിയിച്ചു. നേരത്തെ പരിസ്ഥിതിഘ ആഘാത പഠനം നടത്തിയ ഏജന്‍സിക്ക് അംഗീകാരമില്ലെന്ന് ചൂണ്ടിക്കാട്ടി ദേശീയ ഹരിത ട്രൈബ്യൂണല്‍ അനുമതി റദ്ദാക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് പുതിയ അപേക്ഷ യുമായി കെജി എസ് കേന്ദ്രത്തെ സമീപിച്ചത്. 2000 കോടി രൂപ ചെലവ് പ്രതീക്ഷക്കുന്ന പദ്ധതിക്കായി ഇതുവരെ 420 കോടി രൂപയോളം കെജിഎസ് മുടക്കിയിട്ടുണ്ടെന്നാണ് കെജി എസ്സ് ചൂണ്ടിക്കാട്ടുന്നത്.
Adjust Story Font
16