Quantcast

ഐ.എം.എഫിന് പിറകെ പോകുന്നവരെയല്ല ഇടതു സര്‍ക്കാര്‍ ഉപദേശകരാക്കേണ്ടതെന്ന് ബിനോയ് വിശ്വം

MediaOne Logo

Subin

  • Published:

    13 May 2018 7:40 AM GMT

ഐ.എം.എഫിന് പിറകെ പോകുന്നവരെയല്ല ഇടതു സര്‍ക്കാര്‍ ഉപദേശകരാക്കേണ്ടതെന്ന് ബിനോയ് വിശ്വം
X

ഐ.എം.എഫിന് പിറകെ പോകുന്നവരെയല്ല ഇടതു സര്‍ക്കാര്‍ ഉപദേശകരാക്കേണ്ടതെന്ന് ബിനോയ് വിശ്വം

തലയില്‍ മുണ്ടിട്ടല്ല രാഷ്ട്രീയ സഖ്യങ്ങളുണ്ടാക്കേണ്ടതെന്നും ബംഗാളിലെ ഇടത് കോണ്‍ഗ്രസ് സഖ്യത്തെ വിമര്‍ശിച്ച് ബിനോയ് വിശ്വം പറഞ്ഞു. ഡല്‍ഹിയില്‍ സി അച്യുത മേനോന്‍ അനുസ്മരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു ബിനോയ് വിശ്വം

ഐ.എം.എഫിന്റെ പിറകെ പോകുന്നവരെയല്ല ഇടതു സര്‍ക്കാര്‍ ഉപദേശകരാക്കേണ്ടതെന്ന് സി.പി.ഐ ദേശീയ നിര്‍വാഹക സമിതി അംഗം ബിനോയ് വിശ്വം. തലയില്‍ മുണ്ടിട്ടല്ല രാഷ്ട്രീയ സഖ്യങ്ങളുണ്ടാക്കേണ്ടതെന്നും ബംഗാളിലെ ഇടത് കോണ്‍ഗ്രസ് സഖ്യത്തെ വിമര്‍ശിച്ച് ബിനോയ് വിശ്വം പറഞ്ഞു. ഡല്‍ഹിയില്‍ സി അച്യുത മേനോന്‍ അനുസ്മരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു ബിനോയ് വിശ്വം. സംസ്ഥാനങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് കേന്ദ്ര തലത്തില്‍ കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും സഹകരിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ.ആന്റണി പറഞ്ഞു.

ഡല്‍ഹി കേരള ക്ലബില്‍ സംഘടിപ്പിച്ച സി.അച്യുതമേനോന്‍ അനുസ്മരണത്തില്‍ അച്യുതമേനോന്‍ മന്ത്രിസഭയെ ഇടതുമന്ത്രിസഭയായി കണക്കാക്കാത്തതിനെ വിമര്‍ശിക്കവെയാണ് ഗീതാ ഗോപിനാഥിന്റെ നിയമനത്തിനെതിരെയും ബിനോയ് വിശ്വം ആഞ്ഞടിച്ചത്. ഐ.എം.എഫിന്റെയും ലോകബാങ്കിന്റെയും പുറകെ പോകുന്നവരെയല്ല ഇടതു സര്‍ക്കാര്‍ ഉപദേശകരാക്കേണ്ടതെന്നും നിലപാടുകളും തീരുമാനങ്ങളും പരിശോധിച്ചാണ് ആരാണ് ഇടതുപക്ഷമെന്ന് തീരുമാനിക്കേണ്ടതെന്നും ബിനോയ് വിശ്വം പറഞ്ഞു.

തലയില്‍ മുണ്ടിട്ടല്ല രാഷ്ട്രീയ സഖ്യങ്ങളുണ്ടാക്കേണ്ടതെന്നും ബംഗാളിലെ ഇടത് കോണ്‍ഗ്രസ് സഖ്യം തലയില്‍ മുണ്ടിട്ടു കൊണ്ടുള്ളതായിരുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.
സംസ്ഥാനങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് കേന്ദ്ര തലത്തില്‍ ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും സഹകരിക്കണമെന്ന് ചടങ്ങില്‍ പ്രസംഗിച്ച എ.കെ ആന്റണി പറഞ്ഞു.

TAGS :

Next Story