പ്രയാര്‍ ഗോപാലകൃഷ്ണനെതിരെ മന്ത്രി കടകംപളളി സുരേന്ദ്രന്‍
പ്രയാര്‍ ഗോപാലകൃഷ്ണനെതിരെ മന്ത്രി കടകംപളളി സുരേന്ദ്രന്‍
ശബരിമലയില്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ദേവസ്വം പ്രസിഡന്റ് കാണിച്ചത് മാന്യതയില്ലാത്ത സമീപനമാണെന്ന് മന്ത്രി പറഞ്ഞു
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനെതിരെ മന്ത്രി കടകംപളളി സുരേന്ദ്രന്‍. ശബരിമലയില്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ദേവസ്വം പ്രസിഡന്റ് കാണിച്ചത് മാന്യതയില്ലാത്ത സമീപനമാണെന്ന് മന്ത്രി പറഞ്ഞു. അതേസമയം, ഹിന്ദുക്കളുടെ ആചാരം ഹിന്ദുക്കള്‍ക്ക് കൊടുക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. സമവായത്തിലൂടെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.
ശബരിമലയില്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും തമ്മിലുണ്ടായ വാക്കേറ്റം സംബന്ധിച്ച ചോദ്യത്തോടാണ് മന്ത്രി കടകംപളളി സുരേന്ദ്രന്റെ പ്രതികരണം. പ്രയാര് ഗോപാലകൃഷ്ണനെതിരെ ശക്തമായ വിമര്‍ശമാണ് മന്ത്രി ഉന്നയിച്ചത്. ശബരിമലയില്‍ ദേവസ്വം പ്രസിഡന്റ് നടത്തിയ ഉപവാസത്തെക്കുറിച്ചുളള മന്ത്രിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു.
ശബരിമലയില്‍ വിശ്വാസികളുടെയും തന്ത്രികുടുംബത്തിന്റെ അഭിപ്രകായങ്ങള്‍ കണക്കിലെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് തുടരണമോ വേണ്ടയോ എന്നത് പ്രയാര്‍ ഗോപാലകൃഷ്ണന് സ്വയം തീരുമാനിക്കാമെന്നും മന്ത്രി കടകംപളളി സുരേന്ദ്രന് പറഞ്ഞു.
Adjust Story Font
16