Quantcast

കറുകുറ്റി അപകടത്തിന്റെ തെളിവെടുപ്പ് ഇന്നും തുടരും

MediaOne Logo

Subin

  • Published:

    13 May 2018 9:05 PM GMT

കറുകുറ്റി അപകടത്തിന്റെ തെളിവെടുപ്പ് ഇന്നും തുടരും
X

കറുകുറ്റി അപകടത്തിന്റെ തെളിവെടുപ്പ് ഇന്നും തുടരും

 42 ഓളം പേരുടെ പട്ടിക തയ്യാറാക്കിയാണ് തെളിവെടുപ്പ് നടത്തുന്നത്. അതേസമയം ഇന്ന് മുതല്‍ ട്രെയിനുകളുടെ വേഗത 30 കിലോമീറ്ററായി കുറയ്ക്കാനുള്ള ഡിവഷന്‍ മാനേജരുടെ നിര്‍ദ്ദേശവുമുണ്ട്.

എറണാകുളം കറുകുറ്റിയില്‍ ട്രെയിന്‍ പാളം തെറ്റിയ സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി നടക്കുന്ന തെളിവെടുപ്പ് ഇന്നും തുടരും. 42 ഓളം പേരുടെ പട്ടിക തയ്യാറാക്കിയാണ് തെളിവെടുപ്പ് നടത്തുന്നത്. അതേസമയം ഇന്ന് മുതല്‍ ട്രെയിനുകളുടെ വേഗത 30 കിലോമീറ്ററായി കുറയ്ക്കാനുള്ള ഡിവഷന്‍ മാനേജരുടെ നിര്‍ദ്ദേശവുമുണ്ട്.

ദക്ഷിണ റെയില്‍വെ ചീഫ് സേഫ്റ്റി ഓഫീസര്‍ ജോണ്‍ തോമസിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ഉദ്യോഗസ്ഥരില്‍ നിന്ന് മൊഴിയെടുക്കുന്നത്. ചീഫ് ട്രാക്ക് എഞ്ചിനീയര്‍, ചീഫ് ഇലക്ട്രിക്കല്‍ ലോക്കല്‍ എഞ്ചിനീയര്‍, ചീഫ് റോളിങ് സ്‌റ്റോക് എഞ്ചിനീയര്‍ തുടങ്ങിയ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ഇന്നലെ 15 ഓളം ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുപ്പ് നടത്തിയിരുന്നു. ദൃക്‌സാക്ഷികള്‍ക്കും പൊതു ജനങ്ങള്‍ക്കും മൊഴി നല്‍കാന്‍ എത്തണമെന്ന് റെയില്‍വേ അറിയിച്ചിരുന്നുവെങ്കിലും ആരും എത്തിയിട്ടില്ല.

മൊഴിയെടുപ്പ് പൂര്‍ത്തിയായതിന് ശേഷമാകും അന്വേഷണത്തിന്റെ അടുത്ത ഘട്ടം തീരുമാനിക്കുക. ഇതിന്റെ ഭാഗമായി ഇന്ന് അന്വേഷണ സംഘം വീണ്ടും സംഭവസ്ഥലം സന്ദര്‍ശിച്ചേക്കും. പാളത്തിലെ വിളലുകള്‍ റിപ്പോര്‍ട്ട് ചെയ്ത ആള്‍ ഇന്ത്യാ റെയില്‍വേ എഞ്ചിനിയേഴ്‌സ് ഫെഡറേഷനും ഇന്ന് മൊഴി നല്‍കിയേക്കും എന്ന് സൂചനയുണ്ട്. അതേസമയം ട്രെയിനിന്റെ വേഗത 30 കിലോമീറ്ററായി കുറക്കണമെന്ന് ഡിവിഷന്‍ മാനേജര്‍മാര്‍ ഓരോ സ്‌റ്റേഷന്‍ മാസ്റ്റര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

TAGS :

Next Story