Quantcast

കുട്ടനാട്ടിലേക്കുള്ള വെള്ളം ഒഴുക്ക് കുറഞ്ഞത് പുഞ്ചകൃഷിയെ ദോഷകരമായി ബാധിക്കുന്നു

MediaOne Logo

Ubaid

  • Published:

    13 May 2018 8:01 AM GMT

കുട്ടനാട്ടിലേക്കുള്ള വെള്ളം ഒഴുക്ക് കുറഞ്ഞത് പുഞ്ചകൃഷിയെ ദോഷകരമായി ബാധിക്കുന്നു
X

കുട്ടനാട്ടിലേക്കുള്ള വെള്ളം ഒഴുക്ക് കുറഞ്ഞത് പുഞ്ചകൃഷിയെ ദോഷകരമായി ബാധിക്കുന്നു

മഴകൂടിയാലും കുറഞ്ഞാലും കുട്ടനാടിന് പ്രശ്നമാണ്. ക്രമപ്രകാരമല്ലാതെ മഴ വെള്ളത്താൽ ചുറ്റപ്പെട്ട ഈ പ്രദേശത്തിന്റെ സന്തുലിതാവസ്ഥ തകർക്കും.

കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിൽ ഇത്തവണ കഴിഞ്ഞവർഷത്തെക്കാൾ മഴ കൂടുതൽ കിട്ടി. എന്നാൽ മറ്റു പ്രദേശങ്ങളിൽ മഴ കുറഞ്ഞത് മൂലം കുട്ടനാട്ടിലേക്കുള്ള വെള്ളം ഒഴുക്ക് കുറഞ്ഞു. പുഞ്ചകൃഷിയെ ഇത് ദോഷകരമായി ബാധിച്ചു. ഒഴുക്കു നിലച്ചത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്കും കാരണമായിരിക്കുകയാണ്.

മഴകൂടിയാലും കുറഞ്ഞാലും കുട്ടനാടിന് പ്രശ്നമാണ്. ക്രമപ്രകാരമല്ലാതെ മഴ വെള്ളത്താൽ ചുറ്റപ്പെട്ട ഈ പ്രദേശത്തിന്റെ സന്തുലിതാവസ്ഥ തകർക്കും. 2088 മില്ലി ലിറ്റർ മഴ ലഭിച്ച 2013ൽ കുട്ടനാട്ടിലുണ്ടായത് വെള്ളപ്പൊക്കമായിരുന്നു.ഇത്തവണ 1468 മില്ലി ലിറ്റർ മഴയാണ് ഇതുവരെ ലഭിച്ചത്.

ഇവിടെ മഴയിങ്ങനെ ലഭിച്ചിട്ടും മറ്റ് സ്ഥലങ്ങളിൽ മഴ ലഭിക്കാത്തത് കൊണ്ട് വെള്ളം കുട്ടനാട്ടിലേക്കൊഴുകിയെത്തിയില്ല. മ‌ഴയുടെ കുറവ് മത്സ്യമേഖലയെ ഗുരുതരമായാണ് ബാധിക്കുക. പ്രജനനം തടസ്സപ്പെടുന്നത് അടുത്ത മാസങ്ങളിൽ പ്രതിഫലിക്കും. ഒഴുക്കുകുറഞ്ഞതുമൂലം ആറുകളിലും പുഴകളിലും വെള്ളം കെട്ടിക്കിടക്കുന്നു. മാലിന്യങ്ങൾ ഒഴുകിപ്പോകാത്തത് വലിയ തോതിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾക്കാണ് കാരണമാവുന്നത്. ആറുകളിലും തോടുകളിലും വെള്ളം കെട്ടിക്കിടക്കുന്നതിനാൽ മാലിന്യം വർധിക്കുന്നു. വെള്ളം ലഭിക്കാത്തത് വിനോദ സഞ്ചാരമേഖലയെ ബാധിച്ചിട്ടില്ല. മത്സ്യമേഖലയിൽ പ്രജനനം കുറയുന്നു.

TAGS :

Next Story