തൊഴില്‍ നഷ്ടമായ കെടിഡിസി തൊഴിലാളികളുടെ പായസമേളക്ക് തുടക്കം
നാലു മാസം മുമ്പാണ് ഹോട്ടല്‍ അടച്ചു പൂട്ടിയത്. ഇതോടെ ഇവിടെ തൊഴില്‍ എടുത്തിരുന്ന ഇരുപത് താല്‍ക്കാലിക ജീവനക്കാര്‍ പെരുവഴിയിലായി. അധികൃതരും പ്രശ്‌നപരിഹാരത്തിന് ഇടപെട്ടില്ല.
കോഴിക്കോട് കെടിഡിസിയില്‍ ഹോട്ടല്‍ അടച്ചുപൂട്ടിയതില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ സംഘടിപ്പിക്കുന്ന പായസമേളക്ക് തുടക്കമായി. ഇരുപതോളം താല്‍ക്കാലിക ജീവനക്കാരാണ് പായസമേള നടത്തുന്നത്.
കഴിഞ്ഞ ഒരു ദശാബദക്കാലമായി കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ കെടിഡിസി പായസമേള സംഘടിപ്പിക്കുന്നു. എന്നാല്‍ കോര്‍പ്പറേഷന്‍ കെട്ടിടത്തിന്റെ പാട്ടക്കാലവധി തീര്‍ന്നതിനാല്‍ നിലവില്‍ കെടിഡിസി പ്രവര്‍ത്തിക്കുന്നില്ല. നാലു മാസം മുമ്പാണ് ഹോട്ടല്‍ അടച്ചു പൂട്ടിയത്. ഇതോടെ ഇവിടെ തൊഴില്‍ എടുത്തിരുന്ന ഇരുപത് താല്‍ക്കാലിക ജീവനക്കാര്‍ പെരുവഴിയിലായി. അധികൃതരും പ്രശ്‌നപരിഹാരത്തിന് ഇടപെട്ടില്ല.
തൊഴിലാളി സംഘടനകളും രംഗത്തെത്തിയില്ല. പക്ഷെ വര്‍ഷങ്ങളായി നടത്തുന്ന പായസ വിതരണം നിര്‍ത്തലാക്കാന്‍ ഇവര്‍ ഒരുക്കമല്ല. അധികൃതരോടുള്ള പ്രതിഷേധം കൂടിയാണ് ഈ മധുരവിതരണം. പാഥേയം എന്നു പേരിട്ടുള്ള പായസമേള ഹോം ഒഫ് ലവ് എന്ന അഗതി മന്ദിരത്തിലെ പ്രായം കൂടിയ അന്തേവാസികളില്‍ ഒരാളായ ഏലിയാമ്മയാണ് നിര്‍വ്വഹിച്ചത്. വിവിധ തരത്തിലുള്ള പായസങ്ങള്‍ ഇവിടെയുണ്ട്. തിരുവോണം വരെയാണ് പ്രവര്‍ത്തനം.
Adjust Story Font
16