Quantcast

സൗമ്യ വധക്കേസ്: പുനഃപരിശോധന ഹര്‍ജി നല്‍കുമെന്ന് മന്ത്രി എ.കെ.ബാലന്‍

MediaOne Logo

Ubaid

  • Published:

    13 May 2018 3:45 PM GMT

സൗമ്യ വധക്കേസ്: പുനഃപരിശോധന ഹര്‍ജി നല്‍കുമെന്ന് മന്ത്രി എ.കെ.ബാലന്‍
X

സൗമ്യ വധക്കേസ്: പുനഃപരിശോധന ഹര്‍ജി നല്‍കുമെന്ന് മന്ത്രി എ.കെ.ബാലന്‍

വിചാരണക്കോടതിയിലും ഹൈക്കോടതിയിലും നടത്തിയ വാദഗതികള്‍ തന്നെയാണ് സുപ്രീം കോടതിയിലും ഉപയോഗിച്ചതെന്നും എ.കെ.ബാലന്‍ പറഞ്ഞു

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി വിധി ചോദ്യം ചെയ്ത് പുനപരിശോധന ഹര്‍ജി നല്‍കുമെന്ന് പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ.ബാലന്‍. കേസ് വാദിച്ചതില്‍ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചതായി തെളിവൊന്നുമില്ല. സൗമ്യയെ പ്രതി ട്രെയിനില്‍ നിന്നും തള്ളിയിട്ടുവെന്ന് തെളിയിക്കാന്‍ സാക്ഷികളില്ല. വിചാരണക്കോടതിയിലും ഹൈക്കോടതിയിലും നടത്തിയ വാദഗതികള്‍ തന്നെയാണ് സുപ്രീം കോടതിയിലും ഉപയോഗിച്ചതെന്നും എ.കെ.ബാലന്‍ പറഞ്ഞു.

TAGS :

Next Story