തിരുവമ്പാടി സീറ്റ്: താമരശേരി രൂപതക്കെതിരെ സഭക്കുള്ളില്‍ പ്രതിഷേധം
തിരുവമ്പാടി സീറ്റ്: താമരശേരി രൂപതക്കെതിരെ സഭക്കുള്ളില്‍ പ്രതിഷേധം
തിരുവമ്പാടി സീറ്റ് വിഷയത്തില്‍ താമരശേരി രൂപതക്കെതിരെ സഭക്കുള്ളില്‍ പ്രതിഷേധം ശക്തമാകുന്നു
തിരുവമ്പാടി സീറ്റ് വിഷയത്തില്‍ താമരശേരി രൂപതക്കെതിരെ സഭക്കുള്ളില്‍ പ്രതിഷേധം ശക്തമാകുന്നു. രാഷ്ട്രീയ വിഷയങ്ങളില്‍ പരസ്യമായി സമ്മര്‍ദ്ദ നിലപാട് സ്വീകരിക്കുന്ന രൂപതയുടെ നടപടി സഭക്കുള്ളില്‍ ഭിന്നിപ്പുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കാത്തലിക് ലേമെന്‍സ് അസോസിയേഷന്‍ രംഗത്തെത്തിയത്. ഇതിനിടെ താമരശേരി രൂപതയുടെ നിലപാടിനെതിരെ തിരുവമ്പാടിയില്‍ ഫ്ലക്സ് ബോര്‍ഡുകളും പ്രത്യക്ഷപ്പെട്ടു.
രാഷ്ട്രീയ കക്ഷികളുടെ സീറ്റ് നിര്‍ണയത്തില്‍ താമരശേരി രൂപത പ്രത്യക്ഷ നിലപാടുകള്‍ സ്വീകരിച്ചത് ശരിയായില്ലെന്ന നിലപാടാണ് ഒരു വിഭാഗം വിശ്വാസികള്‍ക്കുളളത്. രൂപതയുടെ പ്രസ്താവനകള്‍ വിശ്വാസികള്‍ക്കിടയില്‍ പോലും ഭിന്നത സൃഷ്ടിച്ചതായും ഇവര് ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് കാത്തലിക് ലേമെന്‍സ് അസോസിയേഷന്‍ താമരശേരി രൂപതക്കെതിരെ പരസ്യമായി രംഗത്ത് വന്നത്. താമരശേരി ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് അസോസിയേഷന്‍ പ്രമേയവും പാസാക്കി. ഇക്കാര്യം വിശദീകരിച്ച് ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരിക്ക് പരാതിയും അയച്ചിട്ടുണ്ട്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗങ്ങളായ വിശ്വാസികള്‍ ഉള്ളപ്പോള്‍ തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസിന് നല്‍കണമെന്ന രൂപതയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.
സഭക്കുള്ളില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമാകുന്നതിനിടയില്‍ രൂപതയെ വിമര്‍ശിച്ച് തിരുവമ്പാടിയില്‍ ഫ്ളക്സ് ബോര്‍ഡുകളും പ്രത്യക്ഷപ്പെട്ടു. തിരുവമ്പാടിയില്‍ സിപിഎമ്മിനെ വിജയിപ്പിക്കാന്‍ മലയോര വികസന സമിതി എന്ന കടലാസ് സംഘടനയുടെ പേരില്‍ നടക്കുന്ന ഗൂഢനീക്കം ചെറുത്തു തോല്‍പ്പിക്കണമെന്ന ആഹ്വാനമാണ് ഫ്ളക്സ് ബോര്‍ഡിലുളളത്. മലയോര ജനകീയ വേദിയുടെ പേരിലാണ് ബോര്‍ഡ്.
Adjust Story Font
16