കുട്ടനാട്ടിലെ കര്‍ഷകര്‍ സമരരംഗത്തേക്ക്
കുട്ടനാട്ടിലെ കര്‍ഷകര്‍ സമരരംഗത്തേക്ക്
നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കര്‍ഷകരുടെ സമരത്തിന് പിന്തുണമായി കോണ്‍ഗ്രസ് രംഗത്തെത്തി.
വിളനാശം മൂലം ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ കര്‍ഷകര്‍ സമര രംഗത്തേക്ക്. വരിനെല്ലും മുഞ്ഞബാധയുംമൂലം ഏക്കര്‍ കണക്കിന് കൃഷിയിടങ്ങളാണ്കുട്ടനാട്ടില്‍ നശിച്ചത്. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കര്‍ഷകരുടെ സമരത്തിന് പിന്തുണമായി കോണ്‍ഗ്രസ് രംഗത്തെത്തി. കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് കെപിസിസി പ്രസിഡണ്ട് വി എം സുധീരന്‍ ആവശ്യപ്പെട്ടു.
വെള്ളപ്പൊക്കവും പ്രകൃതിക്ഷോഭവും ഇക്കുറി ഉണ്ടായില്ല. എന്നിട്ടും നെല്‍കര്‍ഷകര്‍ ദുരിതത്തിലാണ്. വരിനെല്ലിനു പിന്നാലെ മുഞ്ഞ ബാധയും വ്യാപകമായതോടെ രണ്ടാംകൃഷി പൂര്‍ണ്ണമായും തകര്‍ന്നു. വിളവെടുപ്പിനായി ഇനി പ്രതീക്ഷകളില്ല. ഏക്കറുകണക്കിന് പാടങ്ങളെയാണ് വരിനെല്ല് കീഴടക്കിയത്. കര്‍ഷകരുടെ ദുരിതം രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം.
കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാന്‍ കെപിസിസി പ്രസിഡന്റ് കുട്ടനാട്ടിലെത്തി. പത്തുകോടിയിലധികം രൂപയുടെ നഷ്ടം കര്‍ഷകര്‍ക്കുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കൃഷിയില്‍ തിരിച്ചടി നേരിട്ടതോടെ കര്‍ഷകരും സമരപാതയിലേയ്ക്ക് തിരിയുകയാണ്. വരിനെല്ലുമായി കുട്ടനാട് വികസന സമിതി കലക്ട്രേറ്റിലേയ്ക്ക് കഴിഞ്ഞ ദിവസം മാര്‍ച്ച് നടത്തി. കൊയ്ത്തിനുപാകമായ പാടത്ത് ലക്ഷങ്ങളുടെ മുടക്കാണ് ഓരോ കര്‍ഷകനും നടത്തിയിരിക്കുന്നത്.
Adjust Story Font
16