തമിഴ്‍നാട് മതിയായ വെള്ളം വിട്ടുനല്‍കാത്തതിനാല്‍ ചാലക്കുടിപ്പുഴ വറ്റുന്നു
തമിഴ്‍നാട് മതിയായ വെള്ളം വിട്ടുനല്‍കാത്തതിനാല്‍ ചാലക്കുടിപ്പുഴ വറ്റുന്നു
കുടിവെള്ള വിതരണത്തേയും വൈദ്യുതി ഉദ്പാതനത്തേയും ഗുരുതരമായി ബാധിക്കുമെന്ന് ആശങ്ക
തമിഴ്നാട് വെള്ളം വിട്ടു നല്‍കാത്തതിനാല്‍ ചാലക്കുടിപ്പുഴ വറ്റുന്നു. പറമ്പിക്കുളം -ആളിയാര്‍ കരാര്‍ പ്രകാരം ഷോളയാര്‍ ഡാമില്‍ കേരളത്തിനാവശ്യമായ വെള്ളം നല്‍കിയ ശേഷമേ തമിഴ്നാട് വെള്ളം കൊണ്ടു പോകാവൂ. കേരളത്തിന് കുറച്ച് വെള്ളം നല്‍കുകകയും അതിനൊപ്പം തമിഴ്നാട് വെള്ളം കൊണ്ട് പോവുകയും ചെയ്യുന്നതാണ് പ്രതിസന്ധിക്ക് കാരണം.
കേരളത്തിന്റെ നിരന്തര സമ്മര്‍ദത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് തമിഴ്നാട് അപ്പര്‍ ഷോളയാറില്‍ നിന്ന് വെള്ളം വിട്ട് നല്‍കാന്‍ തുടങ്ങിയത്. എന്നാല്‍ കേരള ഷോളയാര്‍ നിറച്ച ശേഷമേ വെള്ളം കൊണ്ട് പോകാവൂ എന്ന കരാര്‍ അപ്പോഴും ലംഘിക്കുന്നു. കരാര്‍ പ്രകാരം 348 ദശലക്ഷം ഘന മീറ്റര്‍ വെള്ളം കേരള ഷോളയാറില്‍ വേണം. നിലവില്‍ 160 ദശലക്ഷം ഘന മീറ്റര്‍ വെള്ളം മാത്രമാണുള്ളത്. സെപ്റ്റംബര്‍ ഒന്നിന് ഷോളയാര്‍ നിറക്കണമെന്ന കരാര്‍ വ്യവസ്ഥയും തമിഴ്നാട് പാലിച്ചില്ല. അപ്പര്‍ ഷോളയാറിലെ മുഴുവന്‍ വെള്ളം തരികയും തുലാ വര്‍ഷക്കാലത്ത് വെള്ളം തരികയും ചെയ്താലും നിലവിലെ സാഹചര്യത്തില്‍ കേരള ഷോളയാര്‍ നിറക്കാനാകില്ല.
ഈ സ്ഥിതി തുടര്‍ന്നാല്‍ ചാലക്കുടി പുഴയെ അത് കാര്യമായി ബാധിക്കും. തൃശൂര്‍-എറണാകുളം ജില്ലകളിലെ 29 പഞ്ചായത്തുകളിലെയും മൂന്ന് നഗരസഭകളിലെയും കുടിവെള്ള വിതരണത്തെ സാരമായി ബാധിക്കും. കേരള ഷോളയാറിലെയും പെരിങ്ങല്‍കുത്തിലെയും വൈദ്യുതി ഉത്പാദനത്തിലും വലിയ കുറവാണുള്ളത്. ഉത്പാദനം കുറയുന്നത് മൂലം 40 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്നാണ് കണക്ക്.
Adjust Story Font
16