Quantcast

സെബാസ്റ്റ്യന്‍ പോളിനെ ഹൈക്കോടതി അഭിഭാഷക ‍ അസോസിയേഷനില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു

MediaOne Logo

Ubaid

  • Published:

    13 May 2018 1:04 AM GMT

സെബാസ്റ്റ്യന്‍ പോളിനെ ഹൈക്കോടതി അഭിഭാഷക ‍ അസോസിയേഷനില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു
X

സെബാസ്റ്റ്യന്‍ പോളിനെ ഹൈക്കോടതി അഭിഭാഷക ‍ അസോസിയേഷനില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു

കോഴിക്കോട് പ്രസ് ക്ലബില്‍ നടന്ന പരിപാടിയില്‍ അഭിഭാഷകരെ വിലകുറച്ച് കാണിക്കുന്ന രീതിയില്‍ സംസാരിച്ചുവെന്നതാണ് നടപടിക്ക് കാരണമായി പറയുന്നത്

ഹൈക്കോടതി അഭിഭാഷക അസോസിയേഷനില്‍ നിന്ന് അഡ്വ സെബാസ്റ്റ്യന്‍ പോളിനെ സസ്പെന്റ് ചെയ്തു. കോഴിക്കോട്ട് നടന്ന മാധ്യമ സെമിനാറില്‍ അഭിഭാഷകര്‍ക്കെതിരെ സംസാരിച്ചതിനാണ് നടപടി.

അഭിഭാഷക അസോസിയേഷന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നാണ് അഡ്വ. സെബാസ്റ്റ്യന്‍ പോളിനെ സസ്പെന്റ് ചെയ്തത്. കോഴിക്കോട്ട് നടത്തിയ പ്രസംഗം ജുഡീഷ്യറിയെ വിലകുറച്ച് കാണിക്കുന്നതാണെന്ന കാരണം പറഞ്ഞാണ് നടപടി. ഹൈക്കോടതിയിലെ മാധ്യമ വിലക്കിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തേണ്ടതാണെന്നും ജഡ്ജിമാരുള്‍പ്പെടെ അഭിഭാഷകര്‍ക്ക് കൂട്ട് നില്ക്കുകയാണെന്നുമായിരുന്നു സെബാസ്റ്റ്യന്‍ പോളിന്റെ പ്രസംഗം. അസോസിയേഷന്റെ നടപടി തെറ്റാണെന്ന് സെബാസ്റ്റ്യന്‍ പോള്‍ പ്രതികരിച്ചു. അഭിപ്രായ സ്വാതന്ത്ര്യം തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു

മാധ്യമങ്ങളെ അനുകൂലിച്ച് സംസാരിച്ചതിന്റെ പേരില്‍ നേരത്തെ തന്നെ സെബാസ്റ്റ്യന്‍ പോള്‍ ഉള്‍പ്പടെയുള്ള അഭിഭാഷകര്‍ക്ക് അസോസിയേഷന്‍ കാരണം കാണിക്കല്‍ നോട്ടീസയച്ചിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ സജീവമായി ഇടപെടുകയും പ്രസ് കൌണ്‍സിലിനടക്കം കത്തയക്കുകയും ചെയ്തിരുന്നു അഡ്വ. സെബാസ്റ്റ്യ പോള്‍.

TAGS :

Next Story