സൌമ്യ വധക്കേസ്: പുനഃപരിശോധന ഹരജി സുപ്രീം കോടതി തള്ളി
സൌമ്യ വധക്കേസ്: പുനഃപരിശോധന ഹരജി സുപ്രീം കോടതി തള്ളി
കട്‍ജുവിന് കോടതിയലക്ഷ്യ നോട്ടീസ്.
സൌമ്യ വധകേസില്‍ ഗോവിന്ദചാമിയുടെ വധശിക്ഷ റദ്ദാക്കിയതിന് എതിരെ നല്‍കിയ പുനപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. വിധി പറയുന്നതിനിടെ കോടതിയില്‍ നാടകീയ രംഗങ്ങളാണുണ്ടായത്. കേസില്‍ സുപ്രീംകോടതി നേരത്തെ പുറത്തിറക്കിയ വിധിയെ വിമര്‍ശിച്ചതിന് റിട്ട ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന് എതിരെ സുപ്രീംകോടതി കോടതിയലക്ഷ്യ നോട്ടീസ് പുറപ്പെടുവിച്ചു. കോടതി മുറിയില്‍ ജസ്റ്റിഡ് കട്ജുവും ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയും തമ്മില്‍ വാക്കേറ്റവും ഉണ്ടായി.
സുപ്രീംകോടതിയുടെ നോട്ടീസ് അനുസരിച്ച് സൌമ്യ വധക്കേസിലെ തന്‍റെ വാദം അവതരിപ്പിക്കാന്‍ ജസ്റ്റിസ് കട്ജു ഇന്ന് കോടതിയില്‍ ഹാജരായിരുന്നു. ഒരു മണിക്കൂറിലേറെ സമയമെടുത്ത് കട്ജു തന്‍റെ വാദം വിശദമായി അവതരിപ്പിച്ചു. കേരളാ സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകള്‍ റോത്തഗിയും ഇന്ന് കോടതിയില്‍ വാദം നടത്തി . സൌമ്യ ട്രെയിനികത്ത് നിന്ന് സ്വയം ചാടിയതാണെങ്കിലും അല്ലെങ്കിലും മരണത്തിലേക്ക് നയിച്ച സാഹചര്യം സൃഷിച്ചത് ഗോവിന്ദചാമിയാണെന്നും അതുകൊണ്ടുതന്നെ കൊലക്കുറ്റം ചുമത്തണമെന്നുമായിരുന്നു ഇരുവരുടേയും വാദം.
വിശദമായ വാദത്തിന് ശേഷം പുനപരിശോധനാഹരജികള്‍ തള്ളുന്നതായി കോടതി ഉത്തരവിട്ടു. ഇതിന് ശേഷമാണ് നാടകീയവും അസാധാരണവുമായ നടപടികളിലേക്ക് കോടതി കടന്നത്. സൌമ്യവധക്കേസില്‍ സുപ്രീംകോടതി നേരത്തെ പുറപ്പെടുവിച് വിധിക്കെതിരെ കട്ജു പ്രസിദ്ധീകരിച്ച ബ്ലോഗ് കോടതിയേയും ജഡ്ജിമാരേയും അവഹേളഇക്കുന്നതായിരുന്നുവെന്നും അതിനാല്‍ കട്ജുവിനെതിരെ കോടതിയലക്ഷ്യ നടപടി ആരംഭിക്കുകയാണെന്നും ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അറിയിച്ചു.
സൌമ്യ കേസില്‍ തന്നെ ക്ഷണിച്ചുവരുത്തി അപമാനിക്കുകയാണ് കോടതി ചെയ്യുന്നതെന്ന് കട്ജു പ്രതികരിച്ചു. തന്നെ ഭയപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കേണ്ടതെന്നും താങ്കള്‍ക്ക് ഇഷ്ടമുള്ളത് ചെയ്തുകൊള്ലൂവെന്നും ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയോട് കട്ജു പറഞ്ഞു. കോടതിയെ പ്രകോപിപ്പിക്കരുതെന്നും അല്ലെങ്കില്‍ കോടതിയലക്ഷ്യ നിയമപ്രകാരം കസ്റ്റഡിയിലെടുക്കേണ്ടിവരുമെന്നും ജസ്റ്റിസ് ഗോഗോയ് കട്ജുവിന് മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് കോടതിയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കട്ജുവിനെ പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു
Adjust Story Font
16