Quantcast

ബാങ്കിലെത്താന്‍ 22 കിലോമീറ്റര്‍ നടക്കണം: ഇടമലക്കുടിക്കാര്‍ ദുരിതത്തില്‍

MediaOne Logo

Sithara

  • Published:

    13 May 2018 11:03 AM GMT

ബാങ്കിങ് സൌകര്യമില്ലാത്ത ഇടുക്കിയിലെ ഗ്രാമീണര്‍ നോട്ട് മാറാന്‍ അക്ഷരാര്‍ഥത്തില്‍ നെട്ടോട്ടമോടുകയാണ്.

ബാങ്കിങ് സൌകര്യമില്ലാത്ത ഇടുക്കിയിലെ ഗ്രാമീണര്‍ നോട്ട് മാറാന്‍ അക്ഷരാര്‍ഥത്തില്‍ നെട്ടോട്ടമോടുകയാണ്. ഇടമലക്കുടിയിലെ ആദിവാസികളുടെ ജീവിതം പൂര്‍ണമായി വഴിമുട്ടി. തൊട്ടടുത്ത ബാങ്കിലെത്താന്‍ തന്നെ ഇവര്‍ക്ക് ഒരു ദിവസം വേണം.

രാജ്യമാകെ ബാങ്കിലേക്ക് ഓടുമ്പോള്‍ അതിനുപോലും കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് ഇടുക്കിയിലെ ഇടമലക്കുടിക്കാര്‍. 35 കിലോമീറ്റര്‍ അകലെയുള്ള മൂന്നാറിലാണ് ഗ്രാമത്തിന്റെ ഏറ്റവും അടുത്തുള്ള ബാങ്ക്. ഇവിടെയെത്താന്‍ 22 കിലോമീറ്റര്‍ നടക്കുകയും വേണം. കോഴിമല ആദിവാസി കുടിയില്‍ ഉള്ളവര്‍ക്കാവട്ടെ തൊട്ടടുത്ത ബാങ്കിലെത്താന്‍ 12 കിലോമീറ്റര്‍ യാത്ര ചെയ്യണം. ഒരു എടിഎം കണ്ടെത്താന്‍ 20 കിലോമീറ്റര്‍ സഞ്ചരിക്കണം.

ബാങ്കിലെത്തി വരി നിന്നാല്‍ തന്നെ പണം കിട്ടുന്നുമില്ല. ഇത് ഇരുട്ടടിയാവുകയാണിവര്‍ക്ക്. തിരിച്ച് വീട്ടില്‍ പോയാല്‍ പിറ്റേന്ന് ബാങ്ക് സമയം ആകുമ്പോഴേക്ക് തിരിച്ചെത്താന്‍ പോലും കഴിയില്ല. അല്ലെങ്കില്‍ പണം മുടക്കി ടൌണില്‍ താമസിക്കണം. രണ്ടിനും നിര്‍വാഹമില്ലാതായ ഇടുക്കിയിലെ ഗ്രാമവാസികള്‍ കൈയ്യിലെ പണവുമായി പട്ടിണി കിടക്കേണ്ട അവസ്ഥയിലാണ്.

TAGS :

Next Story