Quantcast

ക്വാറികള്‍ക്ക് പാരിസ്ഥിതികാനുമതി: പരിസ്ഥിതി പ്രവര്‍ത്തകരുടെ നിയമ പോരാട്ടം വിജയം കണ്ടു

MediaOne Logo
ക്വാറികള്‍ക്ക് പാരിസ്ഥിതികാനുമതി: പരിസ്ഥിതി പ്രവര്‍ത്തകരുടെ നിയമ പോരാട്ടം വിജയം കണ്ടു
X

ക്വാറികള്‍ക്ക് പാരിസ്ഥിതികാനുമതി: പരിസ്ഥിതി പ്രവര്‍ത്തകരുടെ നിയമ പോരാട്ടം വിജയം കണ്ടു

കൊല്ലം കാരാളികോണം പൗരസമിതിയാണ് ആദ്യം ഇതിനായി ഹൈകോടതിയെ സമീപിച്ചത്.

കൊല്ലത്തെ ഒരു കൂട്ടം പരിസ്ഥിതി പ്രവര്‍ത്തകരുടെ നിയമ പോരാട്ടത്തിന്റെ വിജയം കൂടിയാണ് ക്വാറികള്‍ക്ക് പാരിസ്ഥിതികാനുമതി നിര്‍ബന്ധമാക്കി കൊണ്ടുളള കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി വിധി. ക്വാറികള്‍ക്ക് പാരിസ്ഥിതികാനുമതി നിര്‍ബന്ധമാണെന്ന 2012 ലെ സുപ്രീം കോടതി വിധി മുന്‍നിര്‍ത്തി കൊല്ലം കാരാളികോണം പൗരസമിതിയാണ് ആദ്യം ഇതിനായി ഹൈകോടതിയെ സമീപിച്ചത്... ഇവര്‍ക്ക് അനുകൂലമായി ലഭിച്ച ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തായിരുന്നു ക്വാറി ഉടമകള്‍ സുപ്രീംകോടതിയിലെത്തിയത്

അര്‍ക്കന്നൂര്‍ മല തുരക്കുന്ന ഐശ്വര്യ ഗ്രാനൈററ്‌സ് എന്ന ഭീമന്‍ ക്വാറി മാഫിയക്കെതിരെ ഒരു കൂട്ടം ചെറുപ്പക്കാര്‍ നടത്തിയ നിയമ പോരാട്ടമാണ് ഇപ്പോള്‍ അന്തിമ വിജയത്തിലേക്ക് എത്തിയിരിക്കുന്നത്.. എല്ലാ ക്വാറികള്‍ക്കും പാരിസ്ഥിതികാനുമതി നിര്‍ബന്ധമാണെന്ന സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെ ഐശ്വര്യ ഗ്രാനൈറ്റ്‌സിന് എങ്ങനെ ഖനനത്തിന് അനുമതി ലഭിക്കുന്നുവെന്ന് 2014 ല്‍ ഇവര്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു.. ഈ ഹര്‍ജിയില്‍ കൂടിയാണ് സംസ്ഥാനത്തെ ക്വാറികള്‍ക്ക് പാരിസ്ഥികാനുമതി നിര്‍ബന്ധമാണെന്ന് 2014 മാര്‍ച്ച് 23 ന ഹൈക്കോടതി ഉത്തരവിട്ടത്. ഈ ഉത്തരവ് നടപ്പാകാതെ വന്നതോടെ ഇതേ വര്‍ഷം തന്നെ ഇവര്‍ വീണ്ടും ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.. ഐശ്വര്യയുടെ ഖനനം നിരോധിച്ചതായി ഹൈക്കോടതിയുടെ രണ്ടാമത്തെ ഉത്തരവ് ഈ ഹര്‍ജിയില്‍ ഉണ്ടായി.. ഈ രണ്ട് ഉത്തരവുകളെയും ചോദ്യം ചെയ്താണ് ഐശ്വര്യ ഗ്രാനൈറ്റ്‌സ് ഉടമ ടിന്‍സണ്‍ ജോണും മറ്റ് മൂന്ന് പേരും ഒപ്പം സംസ്ഥാന സര്‍ക്കാരും സുപ്രീംകോടതിയിലെത്തിയത്... ഇവരുടെ ഹര്‍ജി തള്ളി കൊണ്ടാണ് സംസ്ഥാനത്തെ ക്വാറികള്‍ക്ക് പാരിസ്ഥിതികാനുമതി നിര്‍ബന്ധമാണെന്ന് കഴിഞ്ഞ ദിവസത്തെ സുപ്രിം കോടതി നടപടി ഉണ്ടായത്... കോടതി വിധികളെല്ലാം അനുകൂലമാണെങ്കിലും താത്കാലിക പാരിസ്ഥിതികാനുമതി ക്വാറി മാഫിയകള്‍ നേടിയെടുക്കുമോ എന്ന ആശങ്കയിലാണ് കാരാളികോണം പൗരസമിതി

ക്വാറി നിര്‍ത്തി വച്ചെങ്കിലും ഐശ്വര്യയുടെ ക്രഷര്‍ യൂണിററ് ഇപ്പോഴും അര്‍ക്കന്നൂര്‍മലിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.. ഇതിന്റെ മറവില്‍ ഇപ്പോഴും ഖനനം നടത്താന്‍ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നെന്ന ആക്ഷേപവും ശക്തമാണ്.

TAGS :

Next Story