ഹിമവല്‍ ഭദ്രാനന്ദ അറസ്റ്റില്‍
ഹിമവല്‍ ഭദ്രാനന്ദ അറസ്റ്റില്‍
മതസ്പര്‍ദ്ധ വളര്‍ത്തുന്ന ഫേസ് ബുക്ക് പോസ്റ്റിന്‍റെ പേരില്‍ തോക്കുസ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദയെ പൊലീസ് അറസ്റ്റ് ചെയ്തു.
മതസ്പര്‍ദ്ധ വളര്‍ത്തുന്ന ഫേസ് ബുക്ക് പോസ്റ്റിന്‍റെ പേരില്‍ തോക്കുസ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദയെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം നോര്‍ത്ത് പോലീസ് പറവൂര്‍ കോടതി വളപ്പില്‍വെച്ചാണ് ഹിമവല്‍ഭദ്രാനന്ദയെ അറസ്റ്റ് ചെയ്തത്. അതിനിടെ ഹിമവല്‍ ഭദ്രാനന്ദ പൊലീസ് സ്റ്റേഷനുളളില്‍ വെടിയുതിര്‍ത്ത കേസില്‍ വിധി പറയുന്നത് കോടതി മറ്റന്നാളത്തേക്ക് മാറ്റി.
പറവൂര്‍ കോടതിയില്‍ നിന്നാണ് വിവാദ സന്ന്യാസിയായ ഹിമവല്‍ ഭദ്രാനന്ദയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഫെയ്സ് ബുക്കിലൂടെ മതസമുദായങ്ങളെ അവഹേളിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഫെയ്സ് ബുക്ക് പോസ്റ്റുകള്‍ പരിശോധിച്ചതില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന കുറിപ്പുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ആലുവ പോലീസ് സ്റ്റേഷനില്‍ വെച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വെടിവെക്കാന്‍ ശ്രമിച്ച കേസിലെ വിധി കേള്‍ക്കാനായി കോടതിയിലെത്തി മടങ്ങുകയായിരുന്നു ഹിമവല്‍ ഭദ്രാനന്ദ.
2008 മേയ് 7ന് ആലുവ പൊലീസ് സ്റ്റേഷനില്‍ വെച്ചുണ്ടായ കേസില്‍ വിധി പറയുന്നത് പറവൂര്‍ അഡിഷണല്‍ സെഷന്‍സ് ജില്ലാകോടതി വ്യാഴാഴ്ച്ചത്തേയ്ക്ക് മാറ്റിവെച്ചു.
Adjust Story Font
16