Quantcast

ബന്ധുനിയമന വിവാദം: ഇ പി ജയരാജനും പി കെ ശ്രീമതിക്കും താക്കീത്

MediaOne Logo

admin

  • Published:

    13 May 2018 8:44 PM GMT

ബന്ധുനിയമന വിവാദം: ഇ പി ജയരാജനും പി കെ ശ്രീമതിക്കും താക്കീത്
X

ബന്ധുനിയമന വിവാദം: ഇ പി ജയരാജനും പി കെ ശ്രീമതിക്കും താക്കീത്

ബന്ധുനിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പി കെ ശ്രീമതിക്കും ഇ പി ജയരാജനുമെതിരെ പാര്‍ട്ടി നടപടി

ബന്ധുനിയമന വിവാദത്തില്‍ സിപിഎം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജനും പി കെ ശ്രീമതി ടീച്ചര്‍ക്കുമെതിരെ പാര്‍ട്ടി അച്ചടക്ക നടപടി. ഇരുവരെയും കേന്ദ്രകമ്മിറ്റി താക്കീത് ചെയ്തു. ഇരുവരുടെയും വിശദീകരണം കേട്ടതിന് ശേഷമാണ് സിപിഎം അച്ചടക്ക നടപടി സ്വീകരിച്ചത്.

പി കെ ശ്രീമതി ടീച്ചര്‍ കേന്ദ്രകമ്മിറ്റിയില്‍ വിശദീകരണം നടത്തുകയും വീഴ്ച പറ്റിയതായി അറിയിക്കുകയും ചെയ്തു. കേന്ദ്രകമ്മിറ്റി യോഗത്തില്‍ നിന്ന് വിട്ടുനിന്നുവെങ്കിലും ഇ പി ജയരാജനും തെറ്റുപറ്റിയതായി രേഖാമൂലം അറിയിച്ചു. ഇരുവരും ഖേദപ്രകടനം നടത്തി. ഏറ്റവും ലളിതമായ അച്ചടക്ക നടപടി സ്വീകരിച്ചത് വിഷയത്തെ സിപിഎം ഗൌരവമായി കാണാത്തത് കൊണ്ടല്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

ജനങ്ങൾ വലിയ പ്രതീക്ഷയിലാണ് കേരളത്തിൽ ഇടത് പക്ഷ സർക്കാരിനെ അധികാരത്തിലെത്തിച്ചതെങ്കിലും പ്രതീക്ഷക്കൊത്ത് ഉയരാന്‍ സര്‍ക്കാരിനായില്ലെന്ന് വി എസ് അച്യുതാനന്ദന്‍ യെച്ചൂരിക്ക് കൈമാറിയ കത്തില്‍ വിമര്‍ശം ഉന്നയിച്ചു. നിരന്തരം വീഴ്ചകളും വിവാദങ്ങളും ഉണ്ടാകുന്നുവെന്നും തിരുത്തല്‍ നടപടി സ്വീകരിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. ലോ അക്കാദമി വിഷയം പരിഹരിക്കുന്നതിൽ സർക്കാരിന് വീഴ്ചയുണ്ടായി. ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജ നടത്തിയ സമരത്തിലുൾപ്പെടെ പൊലീസിന് വീഴ്ച സംഭവിച്ചു. പൊലീസ് സംവിധാനത്തെ നിയന്ത്രിക്കാൻ സർക്കാരിനാവണമെന്നും വിഎസ് നല്‍കിയ കത്തില്‍ പറയുന്നു.

TAGS :

Next Story