Quantcast

പൊമ്പിളൈ ഒരുമയുടേത് സ്ത്രീസമരം: എം എം മണിയെ തള്ളി മുഖ്യമന്ത്രി

MediaOne Logo

Sithara

  • Published:

    13 May 2018 4:04 PM GMT

പൊമ്പിളൈ ഒരുമയുടേത് സ്ത്രീസമരം: എം എം മണിയെ തള്ളി മുഖ്യമന്ത്രി
X

പൊമ്പിളൈ ഒരുമയുടേത് സ്ത്രീസമരം: എം എം മണിയെ തള്ളി മുഖ്യമന്ത്രി

സ്ത്രീകളുടെ സമരമാണ് പൊമ്പിളൈ ഒരുമൈ നടത്തിയത്. അത്തരത്തിലാണ് ആ സമരത്തെ കാണേണ്ടിയിരുന്നതെന്ന് മുഖ്യമന്ത്രി

പൊമ്പിളൈ ഒരുമൈ കൂട്ടായ്മയെ അധിക്ഷേപിച്ച എം എം മണിയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. മണിയുടെ പ്രസ്താവന ശരിയായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളുടെ സമരമാണ് പൊമ്പിളൈ ഒരുമൈ നടത്തിയത്. അത്തരത്തിലാണ് ആ സമരത്തെ കാണേണ്ടിയിരുന്നത്. മണിയുമായി ഇക്കാര്യം സംസാരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പിണറായി മന്ത്രിസഭയിലെ രണ്ട് സിപിഎം മന്ത്രിമാരും മണിയുടെ പ്രസ്താവനയെ വിമര്‍ശിച്ചു. ആര്‍ക്കും എന്തും വിളിച്ചു പറയാമെന്ന സമീപനം നല്ലതല്ലെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. മന്ത്രി എന്ന നിലയില്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യമാണ് എം എം മണി പറഞ്ഞതെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചു. പരാമര്‍ശം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

TAGS :

Next Story