Quantcast

കുന്നംകുളത്ത് ഇരു മുന്നണികള്‍ക്കും അഭിമാനപോരാട്ടം

MediaOne Logo

admin

  • Published:

    13 May 2018 6:44 PM GMT

കുന്നംകുളത്ത് ഇരു മുന്നണികള്‍ക്കും അഭിമാനപോരാട്ടം
X

കുന്നംകുളത്ത് ഇരു മുന്നണികള്‍ക്കും അഭിമാനപോരാട്ടം

വ്യത്യസ്ഥ പക്ഷത്ത് നില്ക്കുന്ന രണ്ട് കമ്യൂണിസ്റ്റുകാര്‍, ആരെ സ്വീകരിക്കും എന്ന സമ്മര്‍ദ്ദയത്തില്‍ വോട്ടര്‍മാരും.

കുന്നംകുളത്ത് ഇക്കുറി ഇരുമുന്നണികള്‍ക്കും അഭിമാനപോരാട്ടം. കഴിഞ്ഞ തവണ 481 വോട്ടിന് പരാജയപ്പെട്ട യുഡിഎഫിലെ സി പി ജോണ്‍ ഇക്കുറി മണ്ഡലം തിരിച്ചുപിടിക്കും എന്ന വാശിയിലാണ്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും നേടിയ മേല്‍കൈ കുന്നംകുളം നിലനിര്‍ത്തും എന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫിലെ എസി മൊയ്തീന്‍. ബിജെപി-ബിഡിജെഎസ് സഖ്യവും ഇവിടെ നിര്‍ണായകമാകും.

വ്യത്യസ്ഥ പക്ഷത്ത് നില്ക്കുന്ന രണ്ട് കമ്യൂണിസ്റ്റുകാര്‍, ആരെ സ്വീകരിക്കും എന്ന സമ്മര്‍ദ്ദയത്തില്‍ വോട്ടര്‍മാരും. ഇതാണ് കുന്നംകുളത്തിന്റെ വര്‍ത്തമാനം. 481 വോട്ടിന് സി പി ജോണ്‍ സിപിഎമ്മിലെ ബാബു എം പാലിശേരിയോട് പരാജയപ്പെട്ട 2011 ലെ തിരഞ്ഞെടുപ്പിൽ 860 വോട്ടുകളാണ് അപരന്‍ എം ഒ ജോണ്‍ നേടിയത്. കുന്നംകുളത്ത് തന്നെ സ്ഥിരതാമസമാക്കി പ്രാദേശിക ബന്ധങ്ങള്‍ ദൃഢപെടുത്തിയാണ് ജോണിന്റെ ഇത്തവണത്തെ രംഗപ്രവേശം.

സിപിഎം ജില്ലാസെക്രട്ടറി എ സി മൊയ്തീനെ രംഗത്തിറക്കിയതിലൂടെ മണ്ഢലം നിലനിര്‍ത്താനാകും എന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. ബിജെപിയും പ്രതീക്ഷ കൈവിടുന്നില്ല. എസ്എന്‍ഡിപിക്ക് സ്വാധീനമുള്ള കുന്നംകുളത്ത് ബിജെപിക്ക് വോട്ട് കൂടുമോ, അങ്ങനെയെങ്കില്‍ ഏത് മുന്നണിയെയായിരിക്കും ബാധിക്കുക ഈ കണക്കുകൂട്ടലും കുന്നംകുളത്ത് സജീവമാണ്.

TAGS :

Next Story