വിജയരഥങ്ങളുമായി ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം
വിജയരഥങ്ങളുമായി ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം
ബിജെപി സർക്കാരുകളുടെ ഭരണ നേട്ടവും കേരളത്തിലെ മുന്നണികളുടെ ഭരണ പരാജയവും പ്രദർശിപ്പിക്കാനുള്ള വീഡിയോ വാനുകളാണ് വിജയരഥമെന്ന പേരിൽ പുറത്തിറക്കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ബി.ജെ.പി തയ്യാറാക്കിയ വിജയരഥങ്ങളുടെ ഉദ്ഘാടനം കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ തിരുവനന്തപുരത്ത് നിർവഹിച്ചു. മാനവീയം വീഥിയിലായിരുന്നു ചടങ്ങുകൾ. ബിജെപി സർക്കാരുകളുടെ ഭരണ നേട്ടവും കേരളത്തിലെ മുന്നണികളുടെ ഭരണ പരാജയവും പ്രദർശിപ്പിക്കാനുള്ള വീഡിയോ വാനുകളാണ് വിജയരഥമെന്ന പേരിൽ പുറത്തിറക്കിയിരിക്കുന്നത്.
140 മണ്ഡലങ്ങളിലേക്കായി 70 വാഹനങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. ബൂത്ത് തലങ്ങളിൽ സഞ്ചരിക്കുന്ന വിജയരഥങ്ങളിൽ 25 മിനുറ്റ് ദൈർഘ്യമുള്ള വീഡിയോകളാണ് പ്രദർശിപ്പിക്കുക. പ്രത്യേക എൽഇഡി സ്ക്രീനുകൾ വാഹനങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ട്. വിജയരഥങ്ങളുടെ ഉദ്ഘാടനവും വീഡിയോകളുടെ സ്വിച്ച് ഓൺകർമ്മവും കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ നിർവഹിച്ചു.
ഇരുമുന്നണികൾക്കും എതിരായി സംസ്ഥാനത്ത് അലയടിക്കുന്ന വികാരത്തിന്റെ വിളംബരമാണ് വിജയരഥങ്ങളെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു.
ഹൈടെക് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ബി ജെ പി നേതൃത്വം പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് വീഡിയോ വാനുകളും പുറത്തിറക്കിയിരിക്കുന്നത്
Adjust Story Font
16