Quantcast

ബാറുകളുടെ എണ്ണം കുറച്ചത് ലഹരിയുടെ ഉപയോഗം കുറച്ചിട്ടില്ലെന്ന് എക്സൈസ് കമ്മീഷണര്‍

MediaOne Logo

Jaisy

  • Published:

    13 May 2018 9:37 PM GMT

ബാറുകളുടെ എണ്ണം കുറച്ചത് ലഹരിയുടെ ഉപയോഗം കുറച്ചിട്ടില്ലെന്ന് എക്സൈസ് കമ്മീഷണര്‍
X

ബാറുകളുടെ എണ്ണം കുറച്ചത് ലഹരിയുടെ ഉപയോഗം കുറച്ചിട്ടില്ലെന്ന് എക്സൈസ് കമ്മീഷണര്‍

സംസ്ഥാനത്ത് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസുകള്‍ വര്‍ധിക്കുകയാണ്

ബാറുകളുടെ എണ്ണം കുറച്ചത് ലഹരിയുടെ ഉപയോഗം കുറച്ചിട്ടില്ലെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങ്. സംസ്ഥാനത്ത് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസുകള്‍ വര്‍ധിക്കുകയാണ്. ലഹരി ഉപയോഗം വര്‍ധിക്കുന്നതിന് കാരണം ബാറുകള്‍ അടച്ചതായിരിക്കില്ലെന്ന് പറയാന്‍ കഴിയില്ലെന്നും ഋഷിരാജ് സിങ് പറഞ്ഞു

ലഹരി കടത്ത് കേസുകളുടെ എണ്ണം കഴിഞ്ഞ കാലങ്ങളിൽ നിന്നും നാലിരട്ടിയായാണ് വർധിച്ചിരിക്കുന്നത്. 2016ൽ 950 കേസുകൾ മാത്രം രജിസ്റ്റർ ചെയ്തിടത്ത് ഈ വർഷം രജിസ്റ്റർ ചെയ്തത് 4000 കേസുകളാണെന്നും എക്സൈസ് കമ്മീഷണര്‍ പറഞ്ഞു. വ്യാജ വാറ്റിനുള്ള പ്രവണത ആളുകളില്‍ വര്‍ധിക്കുകയാണ്. ഒരു വര്‍ഷത്തിനിടെ മദ്യവുമായി ബന്ധപ്പട്ട് ഇരുപത്തിയയ്യായിരം കേസുകള്‍ എടുത്തിട്ടുണ്ട്. ദിവസവും 2000 ലിറ്റര്‍ വരെ വ്യാജമദ്യം പിടികൂടുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആയിരം കിലോ കഞ്ചാവും നാലായിരം ലഹരി മരുന്ന് കേസുകളും പിടികൂടിയതായി എക്സൈസ് കമ്മീഷണര്‍ പറഞ്ഞു.

TAGS :

Next Story