Quantcast

ദേശീയ ശ്രദ്ധ നേടി സുല്‍ത്താന്‍ ബത്തേരി

MediaOne Logo

admin

  • Published:

    13 May 2018 10:19 AM GMT

ദേശീയ ശ്രദ്ധ നേടി സുല്‍ത്താന്‍ ബത്തേരി
X

ദേശീയ ശ്രദ്ധ നേടി സുല്‍ത്താന്‍ ബത്തേരി

എന്‍ഡിഎ സ്ഥാനാര്‍ഥിയായി സി.കെ. ജാനു കൂടി എത്തിയതോടെ, വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ മത്സരം ദേശീയ ശ്രദ്ധ നേടി കഴിഞ്ഞു.

എന്‍ഡിഎ സ്ഥാനാര്‍ഥിയായി സി.കെ. ജാനു കൂടി എത്തിയതോടെ, വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ മത്സരം ദേശീയ ശ്രദ്ധ നേടി കഴിഞ്ഞു. നേരത്തെ പ്രചാരണം തുടങ്ങിയ എല്‍ഡിഎഫിന് ഒപ്പമെത്തി, ഓരോ വോട്ടര്‍മാരെയും നേരില്‍ കാണാനാണ് ഇപ്പോള്‍ യുഡിഎഫും എന്‍ഡിഎയും ശ്രമിയ്ക്കുന്നത്.

ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ആദിവാസി ഗോത്രമഹാസഭാ നേതാവ് സി.കെ. ജാനു എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയായി ബത്തേരി മണ്ഡലത്തില്‍ എത്തിയത്. പുതുതായി രൂപവല്‍കരിച്ച ജനാധിപത്യ രാഷ്ട്രീയ സഭയിലൂടെയായിരുന്നു സി.കെ. ജാനുവിന്റെ എന്‍ഡിഎ പ്രവേശം. രണ്ടു ദിവസം പൂര്‍ണമായും മണ്ഡലത്തിലെ പ്രചാരണത്തില്‍ സജ്ജീവമാണ് സി.കെ. ജാനു. ‌

എട്ടിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്ത മണ്ഡലം കണ്‍വെന്‍ഷനോടെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഐ.സി. ബാലകൃഷ്ണന്റെ പരസ്യ പ്രചാരണം ആരംഭിച്ചത്. ഇപ്പോള്‍, മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും ഒരു നഗരസഭയിലും പര്യടനം നടത്തി കഴിഞ്ഞു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി രുഗ്മിണി സുബ്രഹ്മണ്യന്‍ രണ്ടാം ഘട്ട പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ഉച്ചവരെ പര്യടനവും ഉച്ചയ്ക്കു ശേഷം കുടുംബയോഗങ്ങളുമായാണ് എല്‍ഡിഎഫിന്റെ പ്രചാരണം പുരോഗമിയ്ക്കുന്നത്.

ശക്തമായ ത്രികോണ മത്സരത്തിനാണ് സുല്‍ത്താന്‍ ബത്തേരിയില്‍ കളമൊരുങ്ങിയിട്ടുള്ളത്. എന്‍ഡിഎയ്ക്ക് ലഭിയ്ക്കുന്ന വോട്ടുകള്‍ മണ്ഡലത്തിലെ ജയ പരാജയങ്ങളില്‍ നിര്‍ണായമാകും.

TAGS :

Next Story