Quantcast

വോട്ട് രേഖപ്പെടുത്തിയവരെ മരിച്ചവരാക്കിയാല്‍ ഇനി എങ്ങനെ വോട്ട് ചെയ്യുമെന്ന് ആയിഷുമ്മ

MediaOne Logo

Khasida

  • Published:

    13 May 2018 5:23 PM GMT

വോട്ട് രേഖപ്പെടുത്തിയവരെ മരിച്ചവരാക്കിയാല്‍ ഇനി എങ്ങനെ വോട്ട് ചെയ്യുമെന്ന് ആയിഷുമ്മ
X

വോട്ട് രേഖപ്പെടുത്തിയവരെ മരിച്ചവരാക്കിയാല്‍ ഇനി എങ്ങനെ വോട്ട് ചെയ്യുമെന്ന് ആയിഷുമ്മ

പരേതരായ 6 പേര്‍ മഞ്ചേശ്വരത്ത് കള്ളവോട്ട് രേഖപ്പെടുത്തിയെന്ന് പരാതിപ്പെട്ട കെ സുരേന്ദ്രന്‍ ആയിഷയുടെ പേര് രണ്ട് പ്രാവശ്യം ചേര്‍ത്തിട്ടുണ്ട്.

മഞ്ചേശ്വരത്ത് കള്ളവോട്ട് ആരോപിച്ച് കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ കൂടുതല്‍ പിഴവുകള്‍. പരേതരുടെ പട്ടികയില്‍ സുരേന്ദ്രന്‍ ഉള്‍പ്പെടുത്തിയ രണ്ട് പേര്‍ കൂടി കോടതിയിലേക്ക്. മംഗല്‍പാടി പഞ്ചായത്തിലെ അബ്ദുല്ലയും കുമ്പള പഞ്ചായത്തിലെ ആയിഷയുമാണ് കോടതിയില്‍ ഹാജരാകുക. തെരഞ്ഞെടുപ്പ് സമയത്ത് വിദേശത്തായിരുന്നുവെന്ന് സുരേന്ദ്രന്‍ വാദിക്കുന്ന അബ്ദുല്‍ റഹ്മാന്‍ അന്നേ ദിവസം നാട്ടിലായിരുന്നെന്ന് പാസ്പോര്‍ട്ട് രേഖകള്‍ തെളിയിക്കുന്നു. മീഡിയവണ്‍ എക്സിക്യൂസീവ്



വോട്ട് രേഖപ്പെടുത്തിയവരെ മരിച്ചവരാക്കിയാല്‍ ഇനി എങ്ങനെ വോട്ട് ചെയ്യുമെന്നാണ് കുമ്പള, കൊടിയമ്മ ഇച്ചിലംപാടിയിലെ ആയിഷുമ്മയുടെ ചോദ്യം.

ഉപ്പള ഭഗവതി നഗറിലെ അബ്ദുല്ലയെ സുരേന്ദ്രന്‍ പരേതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അബ്ദുല്ലയും കോടതിയിലെത്തി സാക്ഷി പറയും. തെരഞ്ഞെടുപ്പ് ദിവസം വിദേശത്തായിരുന്നെന്ന് സുരേന്ദ്രന്‍ ആരോപിക്കുന്ന കൊടിയമ്മയിലെ അബ്ദുറഹ്മാന്‍ 2016 ഫെബ്രുവരി 7ന് നാട്ടിലെത്തിയെന്നാണ് പാസ്പോര്‍ട്ട് രേഖയിലുള്ളത്.



പരേതരായ 6 പേര്‍ വോട്ട് രേഖപ്പെടുത്തിയെന്ന് പരാതിപ്പെട്ട സുരേന്ദ്രന്‍ ആയിഷയുടെ പേര് രണ്ട് പ്രാവശ്യം ചേര്‍ത്തിട്ടുണ്ട്. പരാതിയിലുള്ള 5 പേരില്‍ മൂന്ന് പേര്‍ ജീവിച്ചിരിക്കുന്നു. ശേഷിക്കുന്നവരില്‍ ഒരാള്‍ വോട്ട് ചെയ്തിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു. ഒരാളുടെ കാര്യത്തില്‍ മാത്രമാണ് അവ്യക്തത.

TAGS :

Next Story