പിണറായിയുടെ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍
പിണറായിയുടെ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍
വി എസ് അച്യുതാനന്ദനെതിരായ പിണറായി വിജയന്റെ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍.
വി എസ് അച്യുതാനന്ദനെതിരായ പിണറായി വിജയന്റെ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍. തല്‍ക്കാലം പരസ്യ പ്രതികരണം വേണ്ടെന്നും കേന്ദ്ര നേതൃത്വം തീരുമാനിച്ചു. സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം പ്രതികരിക്കാനാണ് തീരുമാനം. നാളെ അവെയ്‍ലബിള്‍ പിബി വിഷയം ചര്‍ച്ച ചെയ്യും.
വിഎസ് അച്യുതാന്ദനെതിരായ സിപിഎം പ്രമേയം ഇപ്പോഴും നിലനില്‍ക്കുന്നതാണെന്ന് ധ്വനിപ്പിക്കുന്ന പ്രസ്താവന പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ നടത്തിയത് ശരിയായില്ലെന്നാണ് സിപിഎം കേന്ദ്രനേതൃത്വം വിലയിരുത്തിയത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറി മറുപടി നല്‍കാമായിരുന്നുവെന്ന് നേതാക്കള്‍ പറയുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പില്‍ നില്‍ക്കുമ്പോള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്നും കേന്ദ്ര നേതൃത്വം കരുതുന്നു. എന്തായാലും ഈ വിഷയത്തില്‍ പെട്ടെന്ന് പരസ്യ പ്രതികരണം നടത്തേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ ധാരണ. വിഷയം എങ്ങനെ വികസിക്കുന്നുവെന്ന് നിരീക്ഷിച്ച ശേഷം ആവശ്യമെങ്കില്‍ പ്രതികരിക്കുമെന്ന് നേതാക്കള്‍ സൂചിപ്പിച്ചു.
ഇതോടെയാണ് മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന ആരോപണമുയര്‍ത്തി പ്രസ്താവന പിണറായി മയപ്പെടുത്തിയത്.
Adjust Story Font
16