Quantcast

ഗെയില്‍ വിരുദ്ധ സമരം ശക്തമാക്കാന്‍ സമരസമിതി

MediaOne Logo

Subin

  • Published:

    13 May 2018 2:39 PM GMT

ഗെയില്‍ വിരുദ്ധ സമരം ശക്തമാക്കാന്‍ സമരസമിതി
X

ഗെയില്‍ വിരുദ്ധ സമരം ശക്തമാക്കാന്‍ സമരസമിതി

പോലീസ് അതിക്രമത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും കോഴിക്കോട് ചേര്‍ന്ന സമരസമിതി സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു...

ഗെയില്‍ പൈപ്പ് ലൈന്‍ കടന്നു പോകുന്ന പ്രദേശങ്ങളില്‍ പ്രാദേശികമായി സമരം ശക്തമാക്കാന്‍ തീരുമാനം. ഇന്ന് കോഴിക്കോട് ചേര്‍ന്ന സമരസമിതി സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. പോലീസ് അതിക്രമത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

കോഴിക്കോടിനും മലപ്പുറത്തിനും പുറമെ ഗെയില്‍ പദ്ധതി നടപ്പാക്കുന്ന ഇടങ്ങളില്‍ പ്രാദേശികമായി സമരം ആരംഭിക്കാനാണ് തീരുമാനം. 25ന് വിവിധ ഇടങ്ങളില്‍ സമരപന്തല്‍ കെട്ടും. ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കുന്നത് വരെ ഗെയില്‍ പ്രവൃത്തികള്‍ നിര്‍ത്തിവെയ്ക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. സമരപരിപാടികള്‍ക്ക് നേതൃത്വം നല്കാന്‍ 51 അംഗ അഡ്ഹോക്ക് കമ്മിറ്റിയെ തെരഞ്ഞെടുത്തു.

നാല് ജില്ലകളില്‍ നിന്നുള്ള സമരസമിതി പ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുത്തു. എം ഐ ഷാനവാസ് എം പി ഉദ്ഘാടനം ചെയ്തു. ഗെയില്‍പൈപ്പ് ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ പോലീസിന്‍റെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. 40 പോലീസുകാരും റവന്യു ഉദ്യോഗസ്ഥരും അടങ്ങിയതാണ് സംഘം.

TAGS :

Next Story