ശിവഗിരി തീര്‍ത്ഥാടനത്തിന് നാളെ തുടക്കം
ശിവഗിരി തീര്‍ത്ഥാടനത്തിന് നാളെ തുടക്കം
മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും
85 ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് നാളെ തുടക്കമാകും. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.31 ന് നടക്കുന്ന തീര്‍ത്ഥാടന സമ്മേളനത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയും നിര്‍വ്വഹിക്കും.40 ലക്ഷത്തോളം പേര്‍ ഇത്തവണത്തെ തീര്‍ത്ഥാടനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തീര്‍ത്ഥാടനം ആരംഭിക്കാന്‍ ഒരു ദിവസം ബാക്കിയുണ്ടെങ്കിലും ശിവഗിരിയില്‍ ഭക്തരുടെ തിരക്ക് ഇതിനോടകം തന്നെ ആരംഭിച്ച കഴിഞ്ഞു. നാളെ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. മഹാമസമാധിയിലെ ഗുരുദേവ പ്രതിമ പ്രതിഷ്ഠാ കനകജൂബിലി ആഘോഷവും തീര്‍ത്ഥാടന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും ജനുവരി ഒന്നിന് വൈകിട്ട് നാല് മണിക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് നിര്‍വ്വഹിക്കും.31 ന് രാവിലെ 4.30 നാണ് തീര്‍ത്ഥാടന ഘോഷയാത്ര.രാവിലെ 10 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വിഡീയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉദ്ഘാടന ചെയ്യുന്ന സമ്മേളനത്തില്‍ കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ് വി,എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും.തീര്‍ത്ഥാ ടനത്തിന്‍രെ മൂന്ന് ദിവസവും നിരന്തരസമ്മേളനങ്ങള്‍ എന്ന പതിവിന് ഇത്തവണ മാറ്റമുണ്ട്.
ശിവഗിരിയില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന വിവിധ പരിപാടികളില്‍ നിരവധി കേന്ദ്ര,സംസ്ഥാനമന്ത്രിമാര്‍ പങ്കെടുക്കും. ഗ്രീന്‍പ്രോട്ടോകോള്‍ അനുസരിച്ചാണ് ഇത്തവണത്തെ തീര്‍ത്ഥാടനം നടക്കുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി രണ്ട് തട്ടിലായിരുന്ന ശിവഗിരി മഠവും എസ്എന്‍ഡിപിയോഗവും തമ്മിലുള്ള തര്‍ക്കം പരിഹരിക്കപ്പെട്ട സാഹചര്യത്തില്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള യോഗത്തിന്റെ പൂര്‍ണ്ണ സഹകരണത്തിലാണ് ഇത്തവണത്തെ തീര്‍ത്ഥാടനം നടക്കുന്നത്.
Adjust Story Font
16