അടച്ചുപൂട്ടിയ അനാഥാലയങ്ങളിലെ കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തില്‍
അടച്ചുപൂട്ടിയ അനാഥാലയങ്ങളിലെ കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തില്‍
161 സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് ഇങ്ങനെ അടച്ചുപൂട്ടിയത്. ഉത്തരരേന്ത്യയില്‍ നിന്നുളള നിരവധി കുട്ടികളെ ഇതിനോടകം നാട്ടിലേക്ക് അനാഥാലയ അധികൃതര്‍ തിരിച്ചയച്ചു.
ബാലനീതി നിയമത്തിലെ പുതിയ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് അടച്ച് പൂട്ടിയ അനാഥാലയങ്ങളിലെ കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തില്‍. 161 സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് ഇങ്ങനെ അടച്ചുപൂട്ടിയത്. ഉത്തരരേന്ത്യയില്‍ നിന്നുളള നിരവധി കുട്ടികളെ ഇതിനോടകം നാട്ടിലേക്ക് അനാഥാലയ അധികൃതര്‍ തിരിച്ചയച്ചു.
അനാഥലയങ്ങള്‍ നടത്തുന്നതിന് കര്‍ശന നിബന്ധനകള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ ജുവനൈല്‍ ജസ്റ്റിസ് ആക്ട്. 100 കുട്ടികളെ സംരക്ഷിക്കുന്നതിന് 24 ജീവനക്കാര്‍ വേണമെന്നതടക്കമുള്ള നിബന്ധനകളാണ് ആക്ടിലുള്ളത്. ഇത് നടപ്പിലാക്കാന്‍ കഴിയാത്തതിനാല്‍ ഇതിനോടകം 161 അനാഥലയങ്ങളാണ് സംസ്ഥാനത്ത് അടച്ചുപൂട്ടിയത്. ഇതിന് പുറമെ അടച്ചുപൂട്ടുകയാണെന്ന് കാണിച്ച് നാനൂറിലധികം അനാഥലയങ്ങള്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന് അപേക്ഷയും നല്‍കിയിട്ടുണ്ട്. ഉത്തരേന്ത്യയില്‍ നിന്നുള്ള നിര്‍ധരരായ നിരവധി അനാഥ കുട്ടികളാണ് കേരളത്തിലെ അനാഥലയങ്ങളില്‍ താമസിച്ച് പഠിക്കുന്നത്. പൂട്ടിയ സ്ഥാപനങ്ങളിലെ കുട്ടികളെ അവരുടെ നാട്ടിലേക്ക് പറഞ്ഞയച്ചതായി ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.
കേരളത്തില്‍ ഭൂരിഭാഗം കുട്ടികളും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കാണ് അനാഥലയങ്ങളെ ആശ്രയിക്കുന്നത്. ഉത്തേരേന്ത്യയിലെ കുട്ടികളും ഈ അനാഥലയങ്ങള്‍ ഉള്ളതുകൊണ്ട് മാത്രമാണ് പഠനം നടത്തുന്നത്. കുട്ടികളുടെ പഠനത്തെയും പുതിയ തീരുമാനം ബാധിക്കും. സമസ്ത കേരള ജംഇയത്തുല്‍ ഉലമയടക്കം പല സംഘടനകളും സ്ഥാപനങ്ങളും കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
Adjust Story Font
16