Quantcast

ജിഷയുടെ കൊലപാതകം: ആവശ്യമെങ്കില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

MediaOne Logo

admin

  • Published:

    13 May 2018 6:41 PM GMT

ജിഷയുടെ കൊലപാതകം: ആവശ്യമെങ്കില്‍ ക്രൈംബ്രാഞ്ച് അന്വേഷണം
X

ജിഷയുടെ കൊലപാതകം: ആവശ്യമെങ്കില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

ജിഷയുടെ കൊലപാതകത്തില്‍‍ അന്വേഷണപുരോഗതി വിലയിരുത്തിയ ശേഷം ക്രൈംബ്രാഞ്ച് അന്വേഷണത്തെപ്പറ്റി ആലോചിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അന്വേഷണം വഴിതിരിച്ചുവിടാന്‍ പൊലീസിന് ഉന്നതതലത്തില്‍ സമ്മര്‍ദമുണ്ടായെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി

ജിഷയുടെ കൊലപാതകത്തില്‍‍ അന്വേഷണപുരോഗതി വിലയിരുത്തിയ ശേഷം ക്രൈംബ്രാഞ്ച് അന്വേഷണത്തെപ്പറ്റി ആലോചിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അന്വേഷണം വഴിതിരിച്ചുവിടാന്‍ പൊലീസിന് ഉന്നതതലത്തില്‍ സമ്മര്‍ദമുണ്ടായെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി. എന്നാല്‍ ലോക്കല്‍ പൊലീസിന്‍റെ അന്വേഷണം ഫലപ്രദമായില്ലെങ്കില്‍ അടുത്ത ഘട്ടത്തില്‍ ക്രൈംബ്രാഞ്ചിന് അന്വേഷണം ഏല്‍പ്പിക്കുന്ന കാര്യം ആലോചിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

ജിഷയുടെ കൊലപാതക കേസ് അന്വേഷിക്കുന്നതില്‍ പൊലീസിന് വീഴ്ച വന്നിട്ടില്ല. വീഴ്ച വന്നിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുന്നുണ്ട്., പ്രതികളെ ഉടന്‍ പിടികൂടും. വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്നും ചെന്നിത്തല പറഞ്ഞു.

ജിഷയുടെ കൊലപാതക കേസില്‍ അന്വേഷണം വഴിതിരിച്ചുവിടാന്‍ പൊലീസ് ഉന്നതതലത്തില്‍ സമ്മര്‍ദ്ദമുണ്ടായെന്ന് സിപിഎം പിബി അംഗം പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ഡിജിപിക്കും ഇക്കാര്യത്തില്‍ ഉത്തരവാദിത്തം ഉണ്ട്. അന്വേഷണം നടക്കുന്ന രീതിയില്‍ സംശയമുണ്ടെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ അന്വേഷണം ശരിയായ ദിശയിലെന്ന് ഡിജിപി ടിപി സെന്‍കുമാര്‍ പറഞ്ഞു. അന്വേഷണത്തില്‍ വലിയ പുരോഗതിയുണ്ടെന്നും അന്വേഷണം അവസാനഘട്ടത്തിലെന്ന് എസ്പി യതീഷ് ചന്ദ്ര പ്രതികരിച്ചു.

TAGS :

Next Story