Quantcast

ആഗോളപ്രശസ്തനായി, കെട്ടിക്കിടക്കുന്ന പുസ്തകങ്ങളൊക്കെ വിറ്റുതീരും: കുരീപ്പുഴയെ അധിക്ഷേപിച്ച് കെ സുരേന്ദ്രന്‍

MediaOne Logo

Sithara

  • Published:

    13 May 2018 4:33 PM GMT

ആഗോളപ്രശസ്തനായി, കെട്ടിക്കിടക്കുന്ന പുസ്തകങ്ങളൊക്കെ വിറ്റുതീരും: കുരീപ്പുഴയെ അധിക്ഷേപിച്ച് കെ സുരേന്ദ്രന്‍
X

ആഗോളപ്രശസ്തനായി, കെട്ടിക്കിടക്കുന്ന പുസ്തകങ്ങളൊക്കെ വിറ്റുതീരും: കുരീപ്പുഴയെ അധിക്ഷേപിച്ച് കെ സുരേന്ദ്രന്‍

പ്രശസ്തനാവാനും കെട്ടിക്കിടക്കുന്ന പുസ്തകങ്ങൾ വിറ്റഴിക്കാനുമുള്ള എളുപ്പവഴി താൻ മോദിയുടെ വിമർശകനാണെന്നും ആർഎസ്എസ് ആക്രമണ ഭീഷണിയുണ്ടെന്നും വരുത്തിത്തീർക്കുക എന്നതാണെന്ന് സുരേന്ദ്രന്‍

ആര്‍എസ്എസ് ആക്രമണത്തിന് ഇരയായ കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്ഷേപിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. പ്രശസ്തനാവാനും കെട്ടിക്കിടക്കുന്ന പുസ്തകങ്ങൾ വിറ്റഴിക്കാനുമുള്ള എളുപ്പവഴി താൻ മോദിയുടെ വിമർശകനാണെന്നും ആർഎസ്എസ് ആക്രമണ ഭീഷണിയുണ്ടെന്നും വരുത്തിത്തീർക്കുക എന്നതാണെന്ന് സുരേന്ദ്രന്‍ ഫേസ് ബുക്ക് കുറിപ്പില്‍ പറയുന്നു. കുരീപ്പുഴ ഇന്ന് മുതൽ ആഗോളപ്രശസ്തനായിക്കഴിഞ്ഞു. കെട്ടിക്കിടക്കുന്ന പുസ്തകങ്ങളൊക്കെ എളുപ്പത്തിൽ വിറ്റുതീരും. മിനിമം ആറ് മാസത്തേക്ക് എല്ലാ ചാനലുകളിലും എന്നും മുഖം കണ്ടുകൊണ്ടേയിരിക്കുമെന്നും സുരേന്ദ്രന്‍ പറയുന്നു.

പെരുമാള്‍ മുരുകനെയും ഫേസ് ബുക്ക് കുറിപ്പില്‍ സുരേന്ദ്രന്‍ ആക്ഷേപിച്ചു. അജ്ഞാതനായ ഒരാൾ ടെലിഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി എന്നു പറഞ്ഞാണ് പെരുമാൾ മുരുകൻ എഴുത്തുനിർത്തൽ വിളംബരം നടത്തിയത്. പിന്നെ പ്രതിഷേധമായി. ബഹളമായി. മോദി മറുപടി പറഞ്ഞേ അടങ്ങൂ എന്നായി. ജീവിതത്തിൽ ഇതാരാണെന്ന് പോലും അറിയാത്തവരും അദ്ദേഹത്തിൻറെ കൃതികളിലൊന്നുപോലും കണ്ടിട്ടില്ലാത്തവരും ആർഎസ്എസിൻറെ ഫാസിസത്തിനെതിരെ സാഹിത്യസമ്മേളനങ്ങളും പുരസ്കാരം മടക്കലും. തൻറെ നാട്ടിലെ പെണ്ണുങ്ങൾ പലരും രാത്രിയിൽ ക്ഷേത്രങ്ങളിലെ ഉൽസവത്തിനുപോകുന്നത് വ്യഭിചരിക്കാനാണെന്ന് മുരുകൻ പറഞ്ഞതാണ് പ്രകോപനത്തിനു കാരണമായത്. മുരുകൻറെ നാട്ടിൽ ആർഎസ്എസും ബിജെപിയും കഷായത്തിൽ കൂട്ടാൻ പോലുമില്ല. അവസാനം പൊലീസ് കേസായി അന്വേഷണമായി. ഒരിടത്തും ആർഎസ്എസുമില്ല ബിജെപിയുമില്ല. ആർഎസ്എസിനെ പിടിക്കാനായില്ലെങ്കിലും മുരുകൻ എഴുതിയതും ആരും തിരിഞ്ഞുനോക്കാതെ കെട്ടിക്കിടന്നിരുന്നതുമായ ചവറുകൾ പലതും വിററുപോയി. ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന എഴുത്തുകാരനുമായെന്നാണ് സുരേന്ദ്രന്‍ ആക്ഷേപിക്കുന്നത്.

TAGS :

Next Story