Quantcast

അരലക്ഷത്തോളം പേര്‍ പണിയെടുക്കുന്ന ടെക്നോപാര്‍ക്ക്

MediaOne Logo

admin

  • Published:

    13 May 2018 10:43 AM GMT

അരലക്ഷത്തോളം പേര്‍ പണിയെടുക്കുന്ന ടെക്നോപാര്‍ക്ക്
X

അരലക്ഷത്തോളം പേര്‍ പണിയെടുക്കുന്ന ടെക്നോപാര്‍ക്ക്

അയ്യായിരം പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്ക് ആരംഭിച്ചത്. ഇന്ന് അമ്പതിനായിരത്തോളം പേരാണ് ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുന്നത്. കേരളത്തിന്‍റെ ഐ ടി സംരംഭക മേഖലയില്‍ വിപ്ലവമായി മാറിയ ടെക്‌നോപാര്‍ക്കിനെയാണ് ഇന്നത്തെ മീഡിയവണ്‍-മലബാര്‍ ഗോള്‍ഡ് ഗോ കേരള പരിചയപ്പെടുത്തുന്നത്.

1990ല്‍ രൂപപ്പെട്ട ടേക്നോപാര്‍ക്ക് എന്ന ആശയം 1995ല്‍ സെക്രട്ടേറിയറ്റിലെ ഒരു മുറിയിലാണ് തുടക്കം കുറിക്കുന്നത്.ഐടി മേഖലയിലെ തൊഴില്‍ സാധ്യത മുന്നില്‍കണ്ട് നടത്തിയ പരീക്ഷണം. സ്വയംതൊഴില്‍ സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുക, കൂടുതല്‍ തൊഴില്‍ദാതാക്കളെ സൃഷ്ടിക്കുക തുടങ്ങിയവയായിരുന്നു പ്രഖ്യാപിത ലക്ഷ്യങ്ങള്‍. ഒരുവര്‍ഷത്തിനകം കഴക്കൂട്ടത്തെ കാമ്പസിലേക്ക് പ്രവര്‍ത്തനം മാറ്റി. എഴുന്നൂറ് ഏക്കറോളം വിസ്തൃതിയുള്ള ഐ ടി ഹബ്ബായി മാറിക്കഴിഞ്ഞ ടെക്‌നോപാര്‍ക്കില്‍ ഇന്ന് ലോകത്തെ ഐടി ഭീമന്‍മാരടക്കം മുന്നൂറിലധികം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലക്ഷ്യമിട്ടതിന്‍റെ പതിന്മടങ്ങ് തൊഴിലവരം സൃഷ്ടിക്കാന്‍ ടെക്നോപാര്‍ക്കിനായി.

വന്‍കിട കമ്പനികള്‍ മാത്രമായിരുന്നില്ല ടെക്‌നോപാര്‍ക്കിന്‍റെ സവിശേഷത. നിരവധി നവ സംരംഭകര്‍ക്ക് ടെക്‌നോപാര്‍ക്ക് വഴികാട്ടിയായി. ടെക്‌നോപാര്‍ക്കിലെ ഇന്‍കുബേറ്ററിലൂടെ പിറവിയെടുത്തത് നൂറോളം പുതിയ സംരംഭങ്ങള്‍. സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ച് കേട്ടുപരിചയം പോലുമില്ലാതിരുന്ന കാലത്താണ് സംരംഭകത്വത്തിന്‍റെ പുതിയ പാഠങ്ങള്‍ ടേക്‌നോപാര്‍ക്ക് പകര്‍ന്നുനല്‍കിയത്.

ടെക്‌നോപാര്‍ക്കിന്‍റെ മൂന്നാം ഘട്ട വികസനം ജൂണില്‍ പൂര്‍ത്തിയാകും. ട്രേഡ് യൂണിയനുകളും തൊഴില്‍ സമരങ്ങളുമില്ലാത്ത പുതിയൊരു തൊഴില്‍ സംസ്‌കാരത്തിനു കൂടിയാണ് ടെക്‌നോപാര്‍ക്ക് കേരളത്തില്‍ അടിത്തറയിട്ടത്.

TAGS :

Next Story