Quantcast

ലേക്പാലസ് റിസോര്‍ട്ട് കയ്യേറ്റം: ജില്ലാ കലക്ടര്‍ നല്‍കിയ നോട്ടീസ് പിന്‍വലിച്ചു

MediaOne Logo

Subin

  • Published:

    13 May 2018 11:48 AM GMT

ലേക്പാലസ് റിസോര്‍ട്ട് കയ്യേറ്റം: ജില്ലാ കലക്ടര്‍ നല്‍കിയ നോട്ടീസ് പിന്‍വലിച്ചു
X

ലേക്പാലസ് റിസോര്‍ട്ട് കയ്യേറ്റം: ജില്ലാ കലക്ടര്‍ നല്‍കിയ നോട്ടീസ് പിന്‍വലിച്ചു

നോട്ടീസിലെ സര്‍വ്വേ നമ്പര്‍ തെറ്റെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍. പുതിയ നോട്ടീസ് പിന്നീട് നല്‍കും.

തോമസ് ചാണ്ടി ഡയറക്ടര്‍ ആയ ലേക്പാലസ് റിസോര്‍ട്ടിന് കൈയ്യേറ്റം ആരോപിച്ച് ജില്ലാ കലക്ടര്‍ നല്‍കിയ നോട്ടീസ് പിന്‍വലിച്ചു. സര്‍ക്കാര്‍ ഹൈകോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. നോട്ടീസിലെ സര്‍വ്വേ നമ്പര്‍ തെറ്റെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍. പുതിയ നോട്ടീസ് പിന്നീട് നല്‍കും.

ആലപ്പുഴ ജില്ലാ കലക്ടര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം. ജില്ലാ കലക്ടര്‍ക്ക് ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ വീഴ്ച സംഭവിക്കുന്നതെന്ന് ചോദിച്ച കോടതി തുടര്‍ച്ചയായി രണ്ട് നോട്ടീസുകള്‍ തെറ്റി നല്‍കിയെന്നും ഓര്‍മ്മിപ്പിച്ചു. ജില്ലാ കലക്ടര്‍ നല്‍കിയ നോട്ടീസുകള്‍ ഹൈകോടതി റദ്ദാക്കി.

കയ്യേറ്റ ആരോപണത്തില്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ ടിവി അനുപമ നല്‍കിയ നോട്ടീസിനെ ചോദ്യം ചെയ്ത് ലേക്പാലസ് റിസോര്‍ട്ട് ഉടമകളാണ് കോടതിയെ സമീപിച്ചത്. കലക്ടറുടെ ഈ നോട്ടീസ് നേരത്തെ ഹരജി പരിഗണിക്കവെ ഹൈകോടതി സ്‌റ്റേ ചെയ്തിരുന്നു. തുടര്‍ന്ന് മുന്‍ ആലപ്പുഴ ജില്ലാ കലക്ടറായിരുന്ന ടിവി അനുപമയും സംസ്ഥാന സര്‍ക്കാരും വിശദീകരണം നല്‍കണമെന്നായിരുന്നു ഹൈകോടതി നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.

TAGS :

Next Story