ആഭ്യന്തരവും വിജിലന്‍സും പിണറായിക്ക്; ധനകാര്യം തോമസ് ഐസകിന്
ആഭ്യന്തരവും വിജിലന്‍സും പിണറായിക്ക്; ധനകാര്യം തോമസ് ഐസകിന്
സിപിഎം മന്ത്രിമാരുടെ വകുപ്പുകളില്‍ ധാരണയായി.
സിപിഎം മന്ത്രിമാരുടെ പേരുകള്‍ പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മറ്റി യോഗത്തിന്റെ അംഗീകാരത്തോടെയാണ് പേരുകള്‍ പ്രഖ്യാപിച്ചത്. മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ചും ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകളും തോമസ് ഐസക് ധനകാര്യ വകുപ്പും കൈകാര്യം ചെയ്യും. എം എം മണിയെ ചീഫ് വിപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ മന്ത്രിമാരുടെ പട്ടികക്കാണ് സംസ്ഥാന കമ്മറ്റി അംഗീകാരം നല്‍കിയത്. മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ചും പാര്‍ട്ടിക്കുളളില്‍ ധാരണയായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവും വിജിലന്‍സും കൈകാര്യം ചെയ്യും. തോമസ് ഐസക് വീണ്ടും സംസ്ഥാന ധന മന്ത്രിയാകും. എ കെ ബാലന് തദ്ദേശവും പിന്നോക്കക്ഷേമ വകുപ്പും നല്‍കാനാണ് ധാരണ.
ഇ പി ജയരാജന് വ്യവസായ വകുപ്പും കെ കെ ശൈലജക്ക് ആരോഗ്യം-വനിത വികസന വകുപ്പും ജി സുധാകരന് പൊതുമരാമത്ത് വകുപ്പും ലഭിക്കും. ടി പി രാമകൃഷ്ണനായിരിക്കും പുതിയ എക്സൈസ്-തൊഴില്‍ വകുപ്പ് മന്ത്രി. സി രവീന്ദ്രനാഥിന് വിദ്യാഭ്യാസ വകുപ്പും കടകമ്പള്ളി സുരേന്ദ്രന് വൈദ്യുതി വകുപ്പും നല്‍കും. എ സി മൊയ്തീന്‍ സഹകരണം, ജെ മേഴ്സികുട്ടിയമ്മ ഫിഷറിസ്-തുറമുഖം, കെ ടി ജലീല്‍ ടൂറിസം എന്നിങ്ങനെയും ധാരണയായിട്ടുണ്ട്. മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരുന്ന എം എം മണിയെ ചീഫ് വിപ്പായി നിയമിക്കും. എസ് ശര്‍മ്മക്ക് പാര്‍ലമെന്ററി സെക്രട്ടറി സ്ഥാനം നല്‍കാനും സംസ്ഥാന കമ്മറ്റി തീരുമാനിച്ചു.
Adjust Story Font
16