ജിഷ കൊല: ഒരുമാസമായിട്ടും പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്
ജിഷ കൊല: ഒരുമാസമായിട്ടും പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്
ഇടതു സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ജിഷയുടെ അമ്മ രാജേശ്വരിയമ്മയെപ്പോലെ കേരളം മുഴുവന് ആഗ്രഹിക്കുന്നുണ്ട് ആ ഘാതകനെ നിയമത്തിന് മുന്നില് കൊണ്ട് വരുന്നത് കാണാന്‍.
പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകം നടന്ന് ഒരു മാസമാകാറായിട്ടും പ്രതിയെ കണ്ടെത്താന്‍ പോലീസിനായിട്ടില്ല. അതിദാരുണമായ കൊലപാതകത്തില്‍ നിന്ന് രക്ഷ നേടാന്‍ ജിഷക്ക് കഴിയാതിരുന്നതിന് പ്രധാന കാരണം പുറമ്പോക്കിലെ ആ ഒറ്റമുറി വീടിന്റെ അടച്ചുറപ്പില്ലായ്മയാണ്. ഒരു പക്ഷെ ഒറ്റപ്പെട്ട വീടിനെ ആരെങ്കിലും ശ്രദ്ധിച്ചിരുന്നെങ്കില്‍ കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച ഒരു ദുരന്തം ഒഴിവാക്കമായിരുന്നു.
ഇരിങ്ങോള്‍കാവ് പെരിയാര്‍ വാലി കനാല്‍ റോഡിനോട് ചേര്‍ന്നാണ് ജിഷയും അമ്മയും താമസിച്ചിരുന്നത്. ശരിക്ക് പറഞ്ഞാല്‍ റോഡിന് തൊട്ടപ്പുറമുള്ള കനാല്‍ക്കരയില്‍. കിടപ്പ് മുറിയും അടുക്കളയും ചേര്‍ന്ന വീട്. മുപ്പത് വയസ്സിനടുത്ത് പ്രായമുള്ള യുവതിയും അമ്മയും പ്രാഥമിക കൃത്യത്തിന് പോലും നല്ല നേരം നോക്കേണ്ട ഇടം. ഒന്നുറച്ച് തുമ്മിയാല്‍ പോലും റോഡിലൂടെ പോകുന്നവര്‍ക്കും അയല്‍പക്കക്കാര്‍ക്കും കേള്‍ക്കാവുന്ന ദൂരമേയുള്ളു. എന്നിട്ടും ഇത്ര വലിയ കൊലപാതകം നടന്നതിന്‍റെ ഞരക്കം പോലും ഒരാളും കേട്ടില്ല. സുരക്ഷിതരായി ജീവിക്കാന്‍ എത്ര ശ്രമിച്ചിട്ടും ജിഷക്ക് അതിന് കഴിഞ്ഞില്ല.
കൊലപാതകം നടന്ന് ഇത്രനാള്‍ കഴിഞ്ഞിട്ടും പോലീസിന് ഒരു തുമ്പും കിട്ടിയിട്ടില്ല. തെളിവുകളെല്ലാം നഷ്ടപ്പെട്ടുവെന്ന് കൈമലര്‍ത്തുന്നു പോലീസ്. ജിഷയുടെ കൊലപാതകം വനിത ഐപിഎസ് ഉദ്യോഗസ്ഥയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നതുള്‍പ്പടെയുള്ള ആവശ്യം ഉന്നയിച്ചത് ഇടതുപക്ഷമാണ്. അവര്‍ നയിക്കുന്ന സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ജിഷയുടെ അമ്മ രാജേശ്വരിയമ്മയെപ്പോലെ കേരളം മുഴുവന് ആഗ്രഹിക്കുന്നുണ്ട് ആ ഘാതകനെ നിയമത്തിന് മുന്നില് കൊണ്ട് വരുന്നത് കാണാന്‍.
Adjust Story Font
16