അഴിമതിക്കെതിരെ ജാഗ്രത പുലര്‍ത്തും; അധികാരമേല്‍ക്കുന്നത് ജനങ്ങളുടെ സര്‍ക്കാര്‍: പിണറായി
അഴിമതിക്കെതിരെ ജാഗ്രത പുലര്‍ത്തും; അധികാരമേല്‍ക്കുന്നത് ജനങ്ങളുടെ സര്‍ക്കാര്‍: പിണറായി
താന്‍ മുഖ്യമന്ത്രിയായാല്‍ സ്വന്തക്കാരെന്ന് പറഞ്ഞ് ചിലര്‍ വരാമെന്നും അത്തരക്കാരെ സൂക്ഷിക്കണമെന്നും പിണറായി വിജയന്‍.
നാടിന്റെ നന്മയ്ക്കായുള്ള ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് ലക്ഷ്യമെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. കക്ഷിരാഷ്ട്രീയത്തിന് അതീതമായ സര്‍ക്കാരാണ് നാളെ അധികാരമേല്‍ക്കുക. പൊതുസമൂഹം തങ്ങള്‍ക്കൊപ്പമാണ്. മുഴുവന്‍ ജനങ്ങളുടെ അഭിവൃദ്ധി ഉറപ്പാക്കും. അഴിമതിക്കെതിരെ ജാഗ്രത പുലര്‍ത്തും. പേഴ്സനല്‍ സ്റ്റാഫ് അംഗങ്ങളുടെ നിയമനത്തില്‍ ഉള്‍പ്പെടെ ജാഗ്രത പാലിക്കുമെന്നും പിണറായി വ്യക്തമാക്കി.
താന്‍ മുഖ്യമന്ത്രിയായാല്‍ സ്വന്തക്കാരെന്ന് പറഞ്ഞ് ചിലര്‍ വരാമെന്നും അത്തരക്കാരെ സൂക്ഷിക്കണമെന്നും പിണറായി പറഞ്ഞു. ഇങ്ങനെ പറഞ്ഞ് ചിലര്‍ നടക്കുന്നതായി വിവരമുണ്ട്. അത്തരക്കാര്‍ക്ക് തന്റെ രീതി അറിയില്ലെന്നും തന്റെ മന്ത്രിസഭ അഴിമതിക്കെതിരെ ജാഗരൂഗരായിരിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.
നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന്റെ വിശദാംശങ്ങള്‍ അറിയിക്കാനാണ് പിണറായി വാര്‍ത്താസമ്മേളനം വിളിച്ചത്. നാളെ സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിക്കും. അടുത്ത ദിവസം സര്‍ക്കാരിന്റെ നയങ്ങളെ കുറിച്ച് വിശദമായി സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16