ജിഷവധക്കേസ്: സിപിഎം രാപ്പകല്‍ സമരം അവസാനിപ്പിച്ചു
ജിഷവധക്കേസ്: സിപിഎം രാപ്പകല്‍ സമരം അവസാനിപ്പിച്ചു
പി കെ ശ്രീമതി എം പിയാണ് സമരം അവസാനിപ്പിച്ചുള്ള സമ്മേളനം ഉദ്ഘാടനം ചെയ്തത്
ജിഷയുടെ ഘാതകരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തി വന്ന രാപ്പകല്‍ സമരം അവസാനിപ്പിച്ചു. എഡിജിപി സന്ധ്യയുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സമരം പിന്‍വലിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചത്. ആരോപണവിധേയനായ എഡിജിപിയെ അന്വേഷണത്തില്‍ നിന്നും മാറ്റാതിരുന്നത് എന്തുകൊണ്ടാണെന്ന് യുഡിഎഫ് മറുപടി പറയണമെന്ന് സമരം അവസാനിപ്പിച്ചു കൊണ്ട് പി കെ ശ്രീമതി എംപി പറഞ്ഞു.
ജിഷയുടെ കൊലയാളിയെ കണ്ടെത്തുക, കുടുംബത്തിന് നീതി നടപ്പിലാക്കുക, അന്വേഷണം വനിതാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുക എന്നീ ആവശ്യങ്ങളുമായി കഴിഞ്ഞ ആറിനാണ് സിപിഎം രാപ്പകല്‍ സമരം ആരംഭിച്ചത്. എന്നാല്‍ അന്വേഷണം എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് വിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെയാണ് സമരം അവസാനിപ്പിച്ചത്.
Adjust Story Font
16