കെഎംഎംഎല്ലില്‍ വീണ്ടും കോടികളുടെ അഴിമതി
കെഎംഎംഎല്ലില്‍ വീണ്ടും കോടികളുടെ അഴിമതി
ആരോപണവിധേയമായ ലാപ്പാ സൊസൈറ്റിക്ക് തൊഴിലാളികളുടെ ശമ്പള ഇനത്തില്‍ കോടികള്‍ അധികമായി നല്‍കി. സി ആന്‍ഡ് എജി മാനേജ്‌മെന്റിനോട് വിശദീകരണം തേടി.
നഷ്ടങ്ങളിലേക്ക് കൂപ്പുകുത്തുന്ന പൊതുമേഖല കെഎംഎംഎല്ലില്‍ വീണ്ടും കോടികളുടെ അഴിമതി. ആരോപണവിധേയമായ ലാപ്പാ സൊസൈറ്റിക്ക് തൊഴിലാളികളുടെ ശമ്പള ഇനത്തില്‍ കോടികള്‍ അധികമായി നല്‍കി കൊണ്ട് കമ്പനി തൊഴിലാളി യൂണിയനുകള്‍ക്ക് വര്‍ക്ക് ഓര്‍ഡര്‍ നല്‍കി. കമ്പനിയില്‍ ഓഡിറ്റ് നടത്തിവരുന്ന സിആന്റ്എജി വിഭാഗം മാനേജ്‌മെന്റിനോട് ഇക്കാര്യത്തില്‍ വിശദീകരണം ചോദിച്ചിരിക്കുകയാണ്.
കെഎംഎംഎല്ലിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ 1200ലധികം തൊഴിലാളികളെയാണ് ലാപ്പാ സൊസൈറ്റി വഴി നിയോഗിച്ചിരിക്കുന്നത്. 856 രൂപയാണ് ഈ തൊഴിലാളികള്‍ക്ക് കരാറുകാരന്‍ വഴി കെഎംഎംഎല്‍ നല്‍കുന്നത്. എന്നാല്‍ 6 മാസം മുന്‍പ് തൊഴിലാളിയൂണിയനുകളും കരാറുകാരും ചേര്‍ന്ന് ഈ തുകയില്‍ 15 ശതമാനം വര്‍ദ്ധനവ വരുത്തുവാന്‍ ധാരണയായി. കെഎംഎംഎല്‍ മാനേജ്‌മെന്റോ സര്‍ക്കാരോ ഈ ധാരണയില്‍ ഉള്‍പ്പെട്ടിട്ടുമില്ല. സംഗതി ഇതെന്നിരിക്കെ 1-4-2016 എന്ന മുന്‍കാല പ്രാബല്യത്തോടെ ഈ തുക കരാറുകാര്‍ക്ക് നല്‍കാന്‍ കമ്പനി ഇപ്പോള്‍ വര്‍ക്കോഡര്‍ നല്‍കിയിരിക്കുകയാണ്. ഒരു കോടിയിലധികം രൂപയായിരിക്കും ഓരോ മാസവും ഇതിലൂടെ കെഎംഎംഎല്ലിന് നഷ്ട്ടം വരിക. വര്‍ക്കോഡര്‍ നല്‍കിയതിനെ കുറിച്ച് കമ്പനിയില്‍ ഓഡിറ്റ് നടത്തിവരുന്ന സിആന്റ് എജി മാനേജ്‌മെന്റിനോട് വിശദീകരണം ചോദിച്ചിരിക്കുകയാണ്. ലാപ്പാ സൊസൈറ്റിയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകഥകള്‍ മാസങ്ങള്‍ക്ക് മുന്‍പ് മീഡിയാവണ്‍ പുറത്ത് വിട്ടിരുന്നു.
Adjust Story Font
16