കൊടുവള്ളി നഗരസഭയിലെ കൌണ്‍സിലര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്
കൊടുവള്ളി നഗരസഭയിലെ കൌണ്‍സിലര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്
കോഴിക്കോട് കലക്ട്രേറ്റിലെ തെരഞ്ഞെടുപ്പ് വിഭാഗത്തില്‍ 2015 നവംബറില്‍ വരവ് ചെലവ് കണക്കുകള്‍ സമര്‍പ്പിച്ചതിന്‍റെ രേഖകള്‍ കൌണ്‍സിലര്‍മാരുടെ പക്കലുണ്ട്. നോട്ടീസ് കിട്ടിയതിനെ തുടര്‍ന്ന് കൌണ്‍സിലര്‍മാര്‍ തെരഞ്ഞടുപ്പ് വിഭാഗം ഓഫീസിലെത്തിയെങ്കിലും ഫയല്‍ കാണാനില്ലെന്നും ഉദ്യോഗസ്ഥന്‍റെ വീട്ടിലാണെന്ന മറുപടിയാണ് ലഭിച്ചതെന്ന് കൌണ്‍സിലര്‍മാര്‍ പറയുന്നു.
തെരഞ്ഞെടുപ്പുദ്യോഗസ്ഥരുടെ അലംഭാവത്തെ തുടര്‍ന്ന് കൊടുവള്ളി നഗരസഭയിലെ കൌണ്‍സിലര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്. തെരഞ്ഞെടുപ്പ് കണക്കുകള്‍ ഹാജരാകാത്ത പക്ഷം അയോഗ്യരാക്കുമെന്നാണ് നോട്ടീസില്‍ പറയുന്നത്. എന്നാല്‍ കണക്കുകള്‍ ഹാജരാക്കിയതിന്‍റെ രേഖകള്‍ കൌണ്‍സിലര്‍മാരുടെ പക്കലുണ്ട്. നഗരസഭാ ഭരണം അട്ടിമറിക്കാന്‍ രേഖകള്‍ ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കാത്തതാണെന്ന് കൌണ്‍സിലര്‍മാര്‍ ആരോപിക്കുന്നു.
നഗരസഭയിലെ 16 യുഡിഎഫ് കൌണ്‍സിലര്‍മാര്‍ക്കാണ് അയോഗ്യരാക്കുമെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചത്. കോഴിക്കോട് കലക്ട്രേറ്റിലെ തെരഞ്ഞടുപ്പ് വിഭാഗത്തില്‍ 2015 നവംബറില്‍ വരവ് ചെലവ് കണക്കുകള്‍ സമര്‍പ്പിച്ചതിന്‍റെ രേഖകള്‍ കൌണ്‍സിലര്‍മാരുടെ പക്കലുണ്ട്. നോട്ടീസ് കിട്ടിയതിനെ തുടര്‍ന്ന് കൌണ്‍സിലര്‍മാര്‍ തെരഞ്ഞടുപ്പ് വിഭാഗം ഓഫീസിലെത്തിയെങ്കിലും ഫയല്‍ കാണാനില്ലെന്നും ഉദ്യോഗസ്ഥന്‍റെ വീട്ടിലാണെന്ന മറുപടിയാണ് ലഭിച്ചതെന്ന് കൌണ്‍സിലര്‍മാര്‍ പറയുന്നു.
ഉദ്യോഗസ്ഥന്‍റെ വീട്ടില്‍ നിന്നും ഫയല്‍ എത്തിച്ചതിനെ തുടര്‍ന്ന് കൌണ്‍സിലര്‍മാര്‍ നേരത്തെ കണക്ക് സമര്‍പ്പിച്ചിരുന്നെന്ന് കാണിച്ച് ഡെപ്യൂട്ടികലക്ടര്‍ കത്ത് നല്കി. കൌണ്‍സിലര്‍മാരുടെ പരാതിയെ കുറിച്ചന്വേഷിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് വിഭാഗത്തിന്‍റെ ചുമതലയുളള ഡെപ്യൂട്ടി കലക്ടര്‍ ദേവി ദാസ് പറഞ്ഞു. യുഡിഎഫ് നേതൃത്വത്തിലുളള ഭരണസമിതിയെ പുറത്താക്കുന്നതിന്‍റെ ഭാഗമായി നടന്ന ഗൂഡാലോചനയാണ് നടന്നതെന്നാണ് കൌണ്‍സിലര്‍മാരുടെ ആരോപണം.
Adjust Story Font
16