Quantcast

ടിപി സെന്‍കുമാറിന്‍റെ ഹരജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

MediaOne Logo

admin

  • Published:

    13 May 2018 1:50 AM GMT

ടിപി സെന്‍കുമാറിന്‍റെ ഹരജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി
X

ടിപി സെന്‍കുമാറിന്‍റെ ഹരജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

നേരത്തെ കേസ് അന്വേഷണങ്ങള്‍ വീഴച വരുത്തിയതിനാല്‍ പൊതു ജനങ്ങള്‍ക്ക് അതൃപ്തി ഉണ്ടാക്കിയെന്ന കാരണം കാട്ടിയാണ് സെന്‍കുമാറിനെ മാറ്റിയതെന്ന് സര്‍ക്കാര്‍

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ ടിപി സെന്‍കുമാര്‍ നല്കിയ ഹരജി പരിഗണിക്കുന്നത് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ നാളത്തേക്ക് മാറ്റി. പൂറ്റിംഗല്‍ വെടിക്കെട്ട് അപകടത്തിലും ജിഷ കൊലപാതകത്തിലും വീഴ്ച പറ്റിയിട്ടില്ലെന്നും ഈ അന്വേഷണങ്ങള്‍ നടന്നത് കോടതിയുടെ മേല്‍നോട്ടത്തിലായിരുന്നുവെന്നും കാട്ടി സെന്‍കുമാര്‍ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നല്കിയിരുന്നു. ഇതില്‍ മറുപടി നല്കാന്‍ കൂടുതല്‍ സമയം സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കേസ് നാളത്തേക്ക് മാറ്റിയത്.

നേരത്തെ കേസ് അന്വേഷണങ്ങള്‍ വീഴച വരുത്തിയതിനാല്‍ പൊതു ജനങ്ങള്‍ക്ക് അതൃപ്തി ഉണ്ടാക്കിയെന്ന കാരണം കാട്ടിയാണ് സെന്‍കുമാറിനെ മാറ്റിയതെന്ന് സര്‍ക്കാര്‍ സിഎടിയെ ആറിയിച്ചിരുന്നു.

TAGS :

Next Story