Quantcast

കൊച്ചിന്‍ യൂണിവേഴ്‍സിറ്റി പോസ്റ്റ്മെട്രിക് ഹോസ്റ്റലില്‍ നിന്ന് വിദ്യാര്‍ഥിനികളെ മാറ്റിപ്പാര്‍പ്പിക്കുന്നതില്‍ പ്രതിഷേധം

MediaOne Logo

Khasida

  • Published:

    13 May 2018 2:01 AM GMT

കൊച്ചിന്‍ യൂണിവേഴ്‍സിറ്റി പോസ്റ്റ്മെട്രിക് ഹോസ്റ്റലില്‍ നിന്ന് വിദ്യാര്‍ഥിനികളെ മാറ്റിപ്പാര്‍പ്പിക്കുന്നതില്‍ പ്രതിഷേധം
X

കൊച്ചിന്‍ യൂണിവേഴ്‍സിറ്റി പോസ്റ്റ്മെട്രിക് ഹോസ്റ്റലില്‍ നിന്ന് വിദ്യാര്‍ഥിനികളെ മാറ്റിപ്പാര്‍പ്പിക്കുന്നതില്‍ പ്രതിഷേധം

സീനിയര്‍ വിദ്യാര്‍ഥിനികളായ 16 കുട്ടികളെയാണ് മാറ്റിപ്പാര്‍പ്പിക്കാന്‍ യൂണിവേഴ്‍സിറ്റി അധികൃതര്‍ തീരുമാനിച്ചത്.

കൊച്ചിന്‍ യൂണിവേഴ്‍സിറ്റി ക്യാമ്പസിലുള്ള പെണ്‍കുട്ടികളുടെ പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ നിന്ന് വിദ്യാര്‍ഥിനികളെ മറ്റ് ഹോസ്റ്റലുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതില്‍ പ്രതിഷേധം. സീനിയര്‍ വിദ്യാര്‍ഥിനികളായ 16 കുട്ടികളെയാണ് മാറ്റിപ്പാര്‍പ്പിക്കാന്‍ യൂണിവേഴ്‍സിറ്റി അധികൃതര്‍ തീരുമാനിച്ചത്. എന്നാല്‍ മാറ്റിപ്പാര്‍പ്പിക്കുന്നത് റാഗിംങ് തടയാനാണെന്നാണ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറുടെ പ്രതികരണം.

പോസ്റ്റ്മെട്രിക് ഹോസ്റ്റലില്‍ 90ഓളം വിദ്യാര്‍ഥിനികള്‍ക്ക് താമസിക്കാനുള്ള സൌകര്യമാണുള്ളത്. എന്നാല്‍ നിലവില്‍ 27 വിദ്യാര്‍ഥികള്‍ മാത്രമാണ് ഇവിടെ താമസിക്കുന്നത്. അതുകൊണ്ട് തന്നെ സീനിയറായ പി ജി വിദ്യാര്‍ഥിനികളെ മാറ്റിപ്പാര്‍പ്പിക്കേണ്ടതില്ലെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ റാഗിങ് തടയാനാണ് ഇത്തരത്തിലൊരു തീരുമാനമെന്നാണ് വൈസ് ചാന്‍സലറുടെ പ്രതികരണം.

നാകിന്റെ സ്റ്റാര്‍ ഫെസിലിറ്റിക്ക് വേണ്ടിയാണ് എസ് സി, എസ്‍ടി വിദ്യാര്‍ഥിനികളെ മാറ്റിയതെന്ന് സാമൂഹ്യപ്രവര്‍ത്തര്‍ ആരോപിക്കുന്നു

മറ്റ് ഹോസ്റ്റലുകളില്‍ മെസ് സംവിധാനം കൃത്യമായി നടക്കാത്തതിനാല്‍ ഭക്ഷണം മുടങ്ങുന്ന അവസ്ഥയുണ്ടാകുമെന്നും ഇവര്‍ പറയുന്നു.

TAGS :

Next Story