Quantcast

ഐ എസ് ഗുലാത്തിയുടെ വീട് തകര്‍ന്ന സംഭവം: മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി

MediaOne Logo

Sithara

  • Published:

    13 May 2018 5:07 PM GMT

ഐ എസ് ഗുലാത്തിയുടെ വീട് തകര്‍ന്ന സംഭവം: മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി
X

ഐ എസ് ഗുലാത്തിയുടെ വീട് തകര്‍ന്ന സംഭവം: മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി

ഡോ ഐ എസ് ഗുലാത്തിയുടെ വീട് സ്വകാര്യവ്യക്തി മണ്ണെടുത്തതിന്റെ ഭാഗമായി തകർന്ന വിഷയത്തിൽ രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി തിരുവനന്തപുരം ജില്ലാ കളക്ടർക്ക് നിർദേശം നൽകി.

ആസൂത്രണ ബോർഡ് മുന്‍ വൈസ് ചെയർമാനും ഒന്നാം ഇഎംഎസ് സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്ന ഡോ ഐ എസ് ഗുലാത്തിയുടെ വീട് സ്വകാര്യവ്യക്തി മണ്ണെടുത്തതിന്റെ ഭാഗമായി തകർന്ന വിഷയത്തിൽ രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി തിരുവനന്തപുരം ജില്ലാ കളക്ടർക്ക് നിർദേശം നൽകി. ഈ വിഷയത്തിൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വീട് തകര്‍ന്നത് കാരണം ഡോ. ഗുലാത്തിയുടെ ഭാര്യയും പ്രശസ്ത പണ്ഡിതയുമായ ലീല ഗുലാത്തി 6 മാസമായി വീടിനോട് ചേർന്നുള്ള ഔട്ട്‌ഹൗസിലാണ് താമസം. ഈ വാര്‍ത്ത മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

TAGS :

Next Story