മദറിനെക്കുറിച്ചുള്ള സിനിമാ സ്വപ്നവുമായി ജോണ്‍ പോള്‍
മദറിനെക്കുറിച്ചുള്ള സിനിമാ സ്വപ്നവുമായി ജോണ്‍ പോള്‍
പ്രാഥമിക ചര്‍ച്പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായിരുന്നെങ്കിലും പല കാരണങ്ങളാല്‍ സിനിമ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു
മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുമ്പോള്‍ അമ്മയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കാന്‍ ശ്രമിച്ചതിന്റെ ഓര്‍മകള്‍ പങ്കുവയ്ക്കാനുണ്ട് എഴുത്തുകാരന്‍ ജോണ്‍ പോളിന്. പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായിരുന്നെങ്കിലും പല കാരണങ്ങളാല്‍ സിനിമ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. ഇന്നും മദറിനെ കുറിച്ചുള്ള സിനിമ ജോണ്‍ പോളിന്റെ സ്വപ്നങ്ങളിലുണ്ട്.
മദര്‍ തെരേസ ലോകത്തിന് വാഴ്ത്തപ്പെട്ടവളും വിശുദ്ധയുമാകുന്നതിന് ഏറെ മുന്പാണ് അമ്മയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കാന്‍ ജോണ്‍ പോള്‍ തീരുമാനിക്കുന്നത്.ഇതിനായി കൊല്‍ക്കത്തിയിലെത്തി പഠനങ്ങള്‍ നടത്തി.സിനിമയിലൂടെ പറയാന്‍ ആഗ്രഹിച്ചത് മാനവികത മതമാക്കിയ മദര്‍ തെരേസയെന്ന മനുഷ്യസ്നേഹിയെ കുറിച്ചാണ്. ബ്രിട്ടീഷ് നിര്‍മാതാവുമായി സിനിമ ചര്‍ച്ചകള്‍ ആരംഭിച്ചെങ്കിലും അത് പൂര്‍ത്തിയാക്കാനായില്ല. മദര്‍ തെരേസയുടെ ജീവിത കഥ പറയുന്ന ചിത്രത്തിന് ഇനിയും സാധ്യതകളുണ്ടെന്നും ജോണ്‍ പോള്‍ പറയുന്നു.
Adjust Story Font
16