രാജ്യത്തെ ആദ്യ എല്‍എന്‍ജി ബസ് തിരുവനന്തപുരത്ത് നിരത്തിലിറങ്ങി
രാജ്യത്തെ ആദ്യ എല്‍എന്‍ജി ബസ് തിരുവനന്തപുരത്ത് നിരത്തിലിറങ്ങി
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബസിന്റെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു
ഇന്ത്യയിലെ ആദ്യത്തെ എല്‍എന്‍ജി ബസ് നിരത്തിലിറങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബസിന്റെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. സംസ്ഥാനത്ത് അഞ്ച് വര്‍ഷം കൊണ്ട് കെഎസ്ആര്‍ടിസിയില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു
തിരുവനന്തപുരത്ത് നടന്ന ഗതാഗത മന്ത്രിമാരുടെ യോഗത്തിലാണ് രാജ്യത്തെ ആദ്യ എല്‍എന്‍ജി ബസുകള്‍ നിരത്തിലിറക്കിയത്. എല്‍ എന്‍ ജി ടെര്‍മിനലില്‍ നിന്ന് ഇന്ധനം നിറക്കാന്‍ സൌകര്യമുളളതിനാല്‍ കൊച്ചിയിലായിരിക്കും ബസുകളുടെ പരീക്ഷണ ഓട്ടം. അന്തരീക്ഷ മലിനീകരണം കുറയുന്നതിന് പുറമെ ഇന്ധന ചെലവും ലാഭിക്കാവുന്ന എല്‍എന്‍ജി ഗതാഗത രംഗത്ത് പുതിയ മാറ്റങ്ങള്‍ക്ക് വഴിതെളിയിക്കുമെന്നാണ് വിലയിരുത്തല്‍. പരിഷ്കാര നടപടികള്‍ കെഎസ്ആര്‍ടിസിയിലും ആവിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
പെട്രോനെറ്റ് എല്‍എന്‍ജിയും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ടാറ്റാ മോട്ടോഴ്സും ചേര്‍ന്നാണ് ബസ് പുറത്തിറക്കിയിരിക്കുന്നത്.
Adjust Story Font
16