ശമ്പള, പെന്‍ഷന്‍ വിതരണം ഇന്നും താളംതെറ്റി
ശമ്പള, പെന്‍ഷന്‍ വിതരണം ഇന്നും താളംതെറ്റി
ആവശ്യത്തിന് പണമില്ലാത്തതിനാല്‍ ട്രഷറികള്‍ മെല്ലപ്പോക്ക് നയമാണ് സ്വീകരിക്കുന്നത്
ശമ്പള, പെന്‍ഷന്‍ വിതരണം ഇന്നും പൂര്‍ണമായി നടന്നില്ല. ട്രഷറികള്‍ക്ക് ആവശ്യത്തിന് പണമില്ലാത്തതിനാല്‍ ട്രഷറികള്‍ മെല്ലപ്പോക്ക് നയമാണ് സ്വീകരിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ മിക്ക എടിഎമ്മുകളിലും 2000 രൂപയുടെ നോട്ട് മാത്രമാണ് ലഭിക്കുന്നത്.
ശമ്പള വിതരണം അഞ്ചാം ദിനത്തിലേക്ക് കടന്നപ്പോഴും വിതരണത്തിനാവശ്യമായ കറന്‍സി പൂര്‍ണമായി ലഭിച്ചില്ല. 72.44 കോടി രൂപ ആവശ്യപ്പെട്ടപ്പോള്‍ കിട്ടിയത് 44.87 കോടിയാണ്. മലപ്പുറത്ത് 15.15 കോടി ആവശ്യപ്പെട്ടപ്പോള്‍ 4.58 കോടി മാത്രമാണ് കിട്ടിയത്. തിരുവനന്തപുരം, കാക്കനാട്, മൂവാറ്റുപുഴ ട്രഷറികള്‍ക്ക് ആവശ്യപ്പെട്ട മുഴുവന്‍ തുകയും ലഭിച്ചു. കറന്‍ ലഭ്യത പരിഗണിച്ച് ട്രഷറികള്‍ മെല്ലപ്പോക്ക് നയമാണ് സ്വീകരിക്കുന്നത്.
എടിഎമ്മുകളുടെ അവസ്ഥയും ഭിന്നമല്ല. നഗരത്ത് പുറത്തെ എടിഎമ്മുകള്‍ അടഞ്ഞുകിടന്നപ്പോള്‍ നഗരത്തിലെ എടിഎമ്മുകളില്‍ 500, 100 രൂപ നോട്ടുകള്‍ കിട്ടാനില്ല. 2000 രൂപക്ക് താഴെ തുക അടിച്ചാല്‍ ഈ സന്ദേശമാണ് ലഭിക്കുന്നത്. തുക ലഭിക്കുമെന്ന് ഉറപ്പില്ലാത്തതിനാല്‍ ട്രഷറിയില്‍ എത്തുന്നവരുടെ എണ്ണം കുറഞ്ഞതായും ട്രഷറി ജീവനക്കാര്‍ പറയുന്നു.
Adjust Story Font
16