കെഎസ്ആര്‍ടിസി സമരം പിന്‍വലിച്ചു
കെഎസ്ആര്‍ടിസി സമരം പിന്‍വലിച്ചു
പത്ത് ദിവസനത്തിനുള്ളില്‍ പ്രശ്നം പരിഹരിക്കാമെന്ന എംഡിയുടെ ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. സമരത്തില്‍ പങ്കെടുക്കുന്നവരെ ഇനി ഒരറിയിപ്പ് കൂടാതെ പിരിച്ച് വിടുമെന്ന്..
കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം മെക്കാനിക്കല്‍ ജീവനക്കാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. പത്ത് ദിവസനത്തിനുള്ളില്‍ പ്രശ്നം പരിഹരിക്കാമെന്ന എംഡിയുടെ ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. സമരത്തില്‍ പങ്കെടുക്കുന്നവരെ ഇനി ഒരറിയിപ്പ് കൂടാതെ പിരിച്ച് വിടുമെന്ന് എംഡി ഇന്നലെ സര്‍ക്കുലര്‍ ഇറക്കിയിരിന്നു.
മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് ഉണ്ടായിരുന്ന ഇരട്ട ഡ്യൂട്ടി ഒഴിവാക്കിയതോടെയാണ് തൊഴിലാളി സംഘടനകള്‍ സമരവുമായി രംഗത്ത് വന്നിരുന്നത്. ഇന്നലെ മന്ത്രിതലത്തില്‍ നടത്തിയ ചര്‍ച്ചയില്‍ സമരം പിന്‍വലിക്കാന്‍ തൊഴിലാളി സംഘടനകള്‍ ധാരണയായെങ്കിലും ഒറു വിഭാഗം ജീവനക്കാര്‍ സമരം തുടരുകയായിരിന്നു. സമരത്തെ നേരിടാന്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചെങ്കിലും ഇന്ന് രാവിലെ പ്രതിഷേധക്കാരെ എംഡി രാജമാണിക്യം ചര്‍ച്ചക്ക് വിളിച്ചു. എംഡി നല്‍കിയ ഉറപ്പിന്‍റെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിക്കുന്നതായി ജീവനക്കാര്‍ അറിയിച്ചു.
മെക്കാനിക്കല്‍ ജീവനക്കാര്‍ രണ്ട് ദിവസം നടത്തിയ സമരത്തെ തുടര്‍ന്ന് നിരവധി ഷെഡ്യൂളുകള്‍ മുടങ്ങിയിരിന്നു. ദീര്‍ഘദൂര സര്‍വ്വീസുകള്‍ മുടങ്ങിയത് മൂലം ലക്ഷങ്ങളുടെ നഷ്ടമാണ് കെഎസ്ആര്‍ടിസിക്ക് ഉണ്ടായത്. നഷ്ടത്തിലോടുന്ന കോര്‍പ്പറേഷനെ കരകയറ്റാനുള്ള സര്‍ക്കാര്‍ നീക്കത്തെ ജീവനക്കാര്‍ അട്ടിമറിക്കുന്നുവെന്ന ആരോപണവും ശക്തമാണ്.
Adjust Story Font
16