Quantcast

സേതുവിന്റെ ആലിയയുയെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങി

MediaOne Logo

മനീഷ

  • Published:

    14 May 2018 7:14 AM GMT

സേതുവിന്റെ ആലിയയുയെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങി
X

സേതുവിന്റെ ആലിയയുയെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങി

കൊച്ചിയിലേക്ക് കുടിയേറിയ ജൂതന്മാരുടെ ജീവിതത്തിന്റെ കഥപറഞ്ഞ സേതുവിന്റെ ആലിയ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് പുറത്തിറങ്ങിയത്

സേതുവിന്റെ ആലിയ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങി. പുസ്തകത്തിന്റെ പ്രകാശനം ശശി തരൂര്‍ എംപി നിര്‍വഹിച്ചു. എഴുത്തുകാരിയും അധ്യാപികയുമായ കാതറിന്‍ തങ്കമ്മയാണ് നോവലിന്റെ പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത്.

കൊച്ചിയിലേക്ക് കുടിയേറിയ ജൂതന്മാരുടെ ജീവിതത്തിന്റെ കഥപറഞ്ഞ സേതുവിന്റെ ആലിയ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് പുറത്തിറങ്ങിയത്. കൊച്ചിയുടെ ചരിത്രത്തില്‍ ഒരു ജനത അവശേഷിപ്പിച്ച സാംസ്കാരിക മുദ്രകളുടെ വേരുകള്‍ തേടിപ്പോയ നോവലാണ് ആലിയ. മിത്തും ചരിത്രവും ഭാവനയും ഇഴചേരുന്ന സേതുവിന്റെ രചനാ ശൈലി ആകര്‍ഷകമെന്ന് പ്രകാശനം നിര്‍വഹിച്ച ശശി തരുര്‍ എംപി പറഞ്ഞു.

ചരിത്രത്തോട് നീതിപുലര്‍ത്തുന്ന ഉള്ളടക്കമുള്ളതും കേരളത്തിലെ ജൂത ജീവിതങ്ങളുടെ സ്വത്വ പ്രതിസന്ധിയെ വരച്ചുകാട്ടുകയും ചെയ്യുന്ന നോവല്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയത് സ്വാഗതാര്‍ഹമാണെന്നും തരൂര്‍ പറഞ്ഞു‌. ആലിയ ദ ലാസ്റ്റ് ജ്യൂ ഇന്‍ ദ വില്ലേജ് എന്നപേരിലാണ് പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത്. ഹാര്‍പ്പര്‍ കോളിന്‍സാണ് നോവലിന്റെ പ്രസാധകര്‍.

Next Story